സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ കേസ് ഇനി ഡിവിഷൻ ബഞ്ച് പരിഗണിക്കും

റിയാദ്: കഴിഞ്ഞ 18 വർഷമായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ കേസ് ഇനി ഡിവിഷൻ ബഞ്ച് പരിഗണിക്കും. അബ്ദുൾ റഹീമിന്റെ മോചന ഉത്തരവ് ബുധനാഴ്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും റിയാദ് ക്രിമിനല്‍ കോടതി ബുധനാഴ്ച രാവിലെ ഒരു മണിക്കൂറിലധികം ഫയല്‍ പരിശോധിച്ചശേഷം ഡിവിഷൻ ബെഞ്ചിന്റെ പരിഗണനക്കായി കേസ് വിടുകയായിരുന്നു.
സൂക്ഷ്മ പരിശോധനയും കൂടുതല്‍ പഠനവും ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയ്ക്കു വിട്ടത്. ഡിവിഷന്‍ ബഞ്ച് നമ്പരും പരിഗണിക്കുന്ന തീയ്യതിയും പിന്നീട് അറിയിക്കും.
കഴിഞ്ഞ പതിനെട്ട് വർഷമായി സൗദി ജയിലിൽ കഴിയുകയാണ് അബ്ദുൽ റഹീം






