“അനന്തോത്സവം 2025” ജനുവരി 17 നു ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ

CLICK and SUBSRIBE YOUTUBE https://youtu.be/-qVFcmv4XJk
ജിദ്ദ: തിരുവനന്തപുരം സ്വദേശി സംഗമം (ടി എസ് എസ്) ന്റെ ഇരുപതാമത് വാർഷികം ” അനന്തോത്സവം 2025″ എന്ന പേരിൽ വിപുലമായ കലാ സാംസ്‌കാരിക പരിപാടികളോട് കൂടി ജനുവരി 17 വെള്ളിയാഴ്ച ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടക്കും. പ്രമുഖ സിനിമ പിന്നണി ഗായകരായ അഞ്ജു ജോസഫ്, അക്ബർ ഖാൻ എന്നിവർ നയിക്കുന്ന പരിപാടികൾക്കൊപ്പം ടി എസ് എസ് അംഗങ്ങളും കുട്ടികളും ജിദ്ദയിലെ പ്രമുഖ കലാകാരന്മാരും അവതരിപ്പിക്കുന്ന വ്യത്യസ്ത കലാപരിപാടികളും ഉണ്ടായിരിക്കുമെന്നു ടി എസ് എസ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.
വൈകീട്ട് ആറുമണിക്ക് പരിപാടി ആരംഭിക്കുമെങ്കിലും ഔദ്യോഗിക പരിപാടി രാത്രി എട്ടരമണിക്കു ജിദ്ദ ഇന്ത്യൻ കോൺസുലറ്റ് പ്രധിനിധി ഉദ്ഘാടനം ചെയ്യും.
ജിദ്ദയിൽ വിവിധ രംഗങ്ങളിൽ മികവ് പുലർത്തുന്നവർക്ക് തിരുവനന്തപുരം സ്വദേശി സംഗമം നൽകിവരുന്ന പ്രതിഭാ പുരസ്‌കാരങ്ങൾ പരിപാടിയിൽ വിതരണം ചെയ്യും. ജീവകാരുണ്യ രംഗത്തെ സേവനത്തിനുള്ള നാസർ മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡ് ജീവകാരുണ്യ പ്രവർത്തകൻ മസൂദ് ബാലരാമപുരത്തിനും കലാ സാഹിത്യ രംഗത്തെ മികവിനുള്ള മഹേഷ് വേലായുധൻ സ്മാരക പുരസ്ക്കാരം എഴുത്തുകാരി റജിയ വീരാനും സമ്മാനിക്കും.
ടി എസ് എസ് സ്‌പെഷ്യൽ അപ്രീസിയേഷൻ അവാർഡ് ടി എസ് എസ് സ്‌ഥപക മെമ്പർറും മുൻ പ്രസിഡന്റുമായ ഷജീർ കണിയാപുരത്തിനു നൽകി ആദരിക്കും. കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രിസ് അസോസിയേഷൻന്റെ ഈ വർഷത്തെ മികച്ച എഡ്യൂക്കേഷൻ കോൺസൾട്ടൻസി അവാർഡ്ന് അർഹനായ ടി എസ് എസ്എക്സിക്യൂട്ടീവ് മെമ്പർ റഹിം പള്ളിക്കലിന്റെ മകൻ നബീൽ (എൻ ബി എൽ ഇന്റർനാഷണൽ) നെയും ആദരിക്കും.
കഴിഞ്ഞ വർഷം 10, പ്ലസ് 2, പി ജി കോഴ്സുകളിൽ മികച്ച വിജയം കൈവരിച്ച ടി എസ് എസ് മെമ്പേഴ്സിന്റെ കുട്ടികൾക്കുള്ള പുരസ്‌കാരങ്ങളും പരിപാടിയിൽ വിതരണം ചെയ്യുമെന്നും വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു.
തരുൺ രത്‌നാകരൻ (പ്രസിഡന്റ്), ജാഫർ ഷെരീഫ് (ജന:സെക്രട്ടറി), ഷാഹിൻ ഷാജഹാൻ (ട്രഷറർ), ഹാഷിം കല്ലമ്പലം (പ്രോഗ്രാം കൺവീനർ), നാസർ കരമന(എക്സിക്യൂട്ടീവ് അംഗം), മൗശ്മി ശരീഫ് (ജോയിന്റ് സെക്രട്ടറി) തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.






