മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ഉസ്മാൻ താമരത്ത് ജിദ്ദ-മലപ്പുറം ജില്ലാ കെ എം സി സി ഓഫീസ് സന്ദർശിച്ചു.

ജിദ്ദ: മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ഉസ്മാൻ താമരത്ത് ജിദ്ദ-മലപ്പുറം ജില്ലാ കെ എം സി സി ഓഫീസ് സന്ദർശിച്ചു.

ജില്ലാ കെ എം സി സി ഓഫീസിൽ വെച്ച് നൽകിയ സ്വീകരണത്തിൽ ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതം പറഞ്ഞു പ്രസിഡൻ്റ് ഇസ്മയിൽ മുണ്ടുപറമ്പ് അദ്ധ്യക്ഷത വഹിച്ചു.

നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയങ്കോട്, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് അഷ്റഫ് താഴേക്കോട്, സെക്രട്ടറി നാസർ മച്ചിങ്ങൽ, ജില്ലാ ചെയർമാൻ കെ കെ മുഹമ്മദ്, ഭാരവാഹികളായ അഷ്റഫ് മുല്ലപ്പള്ളി, മുസ്തഫ കോഴിശ്ശേരി, മജീദ് കള്ളിയിൽ സംസാരിച്ചു. ഉസ്മാൻ താമരത്ത് സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തി. ഇ സി അഷ്റഫ് നന്ദി പറഞ്ഞു.






