പ്രവാസി അറിയേണ്ടതും ചെയ്യേണ്ടതും; ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ജിദ്ദ: പ്രവാസി ക്ഷേമനിധി, മറ്റു നോർക്ക സേവനങ്ങൾ എന്നിവയെ കുറിച്ച് ജിദ്ദ കെ എം സി സി ബഗ്ദാദിയ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. സൂം വഴി നടത്തിയ ക്ലാസ്സിൽ നോർക്ക സേവനങ്ങളെ കുറിച്ച് കൂടുതൽ അവബോധമുള്ള തുറക്കൽ ഉമർകോയ സംസാരിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.
പ്രവാസികൾക്ക് ഏറ്റവും ഉപകാരപ്രദവും എന്നാൽ അവർ അഞ്ജരും അവഗണിക്കുന്നതുമായ വിഷയമാണ് പ്രവാസി ക്ഷേമ പെൻഷൻ പദ്ധതി. പദ്ധതിയിൽ പ്രവാസികൾ ചേരുന്നുണ്ടെങ്കിലും എന്നാൽ അംശാദയം അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നുണ്ട്. 60 വയസ്സ് കഴിഞ്ഞ ഏതൊരു പ്രവാസിക്കും പ്രവാസി ആയിരിക്കെ തന്നെ പെൻഷൻ ലഭിക്കുന്ന ഒരു പദ്ധതി ആയിട്ട് പോലും അതിനെ അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി, മാത്രവുമല്ല പലവിധ ആനുകൂല്യങ്ങളും അതു വഴി നമുക്ക് ലഭിക്കുമെന്ന് തുറക്കൽ ഉമർകോയ ഓർമിപ്പിച്ചു, 2 മണിക്കൂർ നീണ്ടു നിന്ന വിശദമായ ക്ലാസിന് ശേഷം അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി.
നാസർ വെളിയംങ്കോട് അവതാരകനെ പരിചയപ്പെടുത്തി ആമുഖ പ്രഭാഷണം നടത്തി. നാണിമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
ഏരിയ കമ്മിറ്റി ചെയർമാൻ ടി കെ അബ്ദുറഹ്മാൻ, ഭാരവാഹികളായ റഫീഖ് കൂളത്ത്, ഷബീർ അലി, നാസർ കാട്ടു പരുത്തി, ആബിദ് പട്ടാമ്പി, ഹംസക്കുട്ടി മുജീബ് മുതുവല്ലൂര്, ജംഷി ബാവ കാരി, സമദ് പൊറ്റയിൽ, അസ്‌ക്കർ അലി എന്നിവർ സംശയനിവാരണം നടത്തി. ജിദ്ദാ സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി പി മുസ്തഫ ആശംസകൾ നേർന്നു സംസാരിച്ചു.
അബു കട്ടു പാറ സാങ്കേതിക സാഹയം നൽകി. ഖാലിദ് പാളയാട്ട് സ്വാഗതവും സ്വാലിഹ് മാസ്റ്റർ നന്ദിയും പറഞു.






