കെ.എം.സി.സി മുസ്ലിം ലീഗിന്റെ മുഖം: മുസ്തഫ അബ്ദുൽ ലത്തീഫ്

ജിദ്ദ: കെ.എം.സി.സി മുസ്ലിം ലീഗിൻ്റെ മുഖമാണെന്ന് മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് പറഞ്ഞു. കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘മാറുന്ന കാലം; പ്രവാസവും പ്രതീക്ഷയും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദയിലെ ശറഫിയ്യയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡൻ്റ് ഇസ്മയിൽ മുണ്ടുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. കെ എം.സി.സി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് ആമുഖ ഭാഷണം നടത്തി.

സൗദി നാഷണൽ കെ എം.സി.സി കമ്മിറ്റി സീനിയർ വൈസ് പ്രസിഡൻ്റ് നിസാം മമ്പാട്, സെൻട്രൽ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി നാസർ മച്ചിങ്ങൽ, ട്രഷറർ അബ്ദുറഹ്മാൻ വി പി, കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ഇബ്രാഹീം കൊല്ലി, മലപ്പുറം ജില്ലാ ചെയർമാൻ കെ കെ മുഹമ്മദ്, അബൂദാബി കെ എം സി സി മുൻ ജില്ലാ ഭാരവാഹി അബ്ദുസലാം കൊടിഞ്ഞി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

മലപ്പുറം ജില്ലാ കെ എം.സി.സിയുടെ ഉപഹാരം പ്രസിഡൻറ് ഇസ്മയിൽ മുണ്ടുപറമ്പ് മുഖ്യാഥിതി മുസ്തഫാ അബ്ദുൽ ലത്തീഫിന് സമ്മാനിച്ചു. മലപ്പുറം ജില്ലാ കുടുംബ സുരക്ഷാ പദ്ധതി ആനുകൂല്യങ്ങൾ പദ്ധതി ചെയർമാൻ അഷ്റഫ് മുല്ലപ്പള്ളി വിതരണം ചെയ്തു.

ജിദ്ദയിലെ അറിയപ്പെട്ട സാഹിത്യകാരനും മരുഭൂ തണുപ്പിച്ച കാറ്റ് എന്ന കൃതിയുടെ രചയിതാവുമായ ഇടത് സാഹയാത്രികൻ സൈഫുദ്ദീൻ ഏറാൻ തൊടികയെ മുഖ്യാഥിതി മുസ്തഫ അബ്ദുൽ ലത്തീഫ് ഷാളണിയിച്ച് ഹരിത രാഷ്ട്രീയത്തിലേയ്ക്ക് സ്വാഗതം ചെയ്തു.

കാപ്പ് മുഹമ്മദലി മുസ്ല്യാരുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിക്ക് ജില്ലാ ട്രഷറർ ഇല്ല്യാസ് കല്ലിങ്ങൽ നന്ദി പറഞ്ഞു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ലത്തീഫ് മുസ്ല്യാരങ്ങാടി, സാബിൽ മമ്പാട്, സുബൈർ വട്ടോളി, ജലാൽ തേഞ്ഞിപ്പലം, ഷൗക്കത്ത് ഞാറക്കോടൻ, സിറാജ് കണ്ണവം, അഷാറഫ് താഴേക്കോട്, മലപ്പുറം ജില്ലാ ഭാരവാഹികളായ അബു കട്ടപ്പാറ, പി സി എ റഹ്മാൻ എന്ന ഇണ്ണ്യാക്ക, മുസ്തഫ കോഴിശ്ശേരി, മുഹമ്മദ് പെരുമ്പിലായി, അഷറഫ് ഇ സി, മജീദ് കള്ളിയിൽ, ശിഹാബ് സി ടി, ജാഫർ അത്താണിക്കൽ, ശിഹാബുദ്ദീൻ പുളിക്കൽ, സൈതലവി പുളിയങ്കോട്, മുൻ ജില്ലാ ജനറൽ സെക്രട്ടറി മജീദ് കോട്ടീരി, ശബീറലി കോഴിക്കോട്, വിവിധ മണ്ഡലം പഞ്ചായത്ത് ഏരിയ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.