ഫോർക റിയാദിന് പുതിയ നേതൃത്വം; റഹ്മാൻ മുനമ്പത്ത് ചെയർമാൻ

റിയാദ്: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള റിയാദിലെ പ്രവാസികളുടെ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫെഡറേഷൻ ഓഫ് കേരളൈറ്റ്സ് റീജിയണൽ അസോസിയേഷൻ (ഫോർക) യുടെ 2025-2026 കാലയളവിലേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.
ജനറൽ കൗൺസിൽ യോഗത്തിൽ അലി ആലുവ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഉമ്മർ മുക്കം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അലി ആലുവ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.
ചെയർമാൻ: മുനമ്പത്ത് (മൈത്രി കരുനാഗപ്പള്ളി ), ജനറൽ കൺവീനർ: ഉമ്മർ മുക്കം (മാസ്സ് റിയാദ് ), ട്രഷറർ: ജിബിൻ സമദ് (കൊച്ചി കൂട്ടായ്മ ), വൈസ് ചെയർമാൻമാർ സൈദ് മീച്ചന്ത (ഫ്രെണ്ട്സ് ഓഫ് കാലിക്കറ്റ്), ജയൻ കൊടുങ്ങല്ലുർ (കിയ റിയാദ് ), കരീം കാനാം പുറം (പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ) സൈഫ് കൂട്ടുങ്ങൾ (കായം കുളം പ്രവാസി അസോസിയേഷൻ). ജോയിന്റ് കൺവീനർമാർ: അലക്സ് കൊട്ടാരക്കര (കൊട്ടാരക്കര പ്രവാസി അസോസിയേഷൻ ), അഖിനാസ് കരുനാഗപ്പള്ളി (നന്മ കൂട്ടായ്‌മ കരുനാഗപ്പിള്ളി ), ഹാഷിം ചീയ്യംവേലിൽ (ഈസ്റ്റ് വെനീസ് ആലപ്പുഴ കൂട്ടായ്മ ), ജീവകാരുണ്യ കൺവീനർ: ഗഫൂർ കൊയിലാണ്ടി, (കൊയിലാണ്ടി നാട്ടുകൂട്ടം ), ജോയിന്റ് കൺവീനർ: കമറുദ്ധീൻ താമരക്കുളം ( താമരക്കുളം പ്രവാസി അസോസി യേഷൻ), ആർട്സ് കൺവീനർ: മജീദ് പി സി (റിയാദ് മലപ്പുറം കൂട്ടായ്മ ), കൾച്ചറൽ കൺവീനർ: ഷാഹിൻ (സംഗമം കോഴിക്കോട്), ജോ: കൺവീനർ മജീദ് ( മൈത്രി കരുനാഗപ്പള്ളി, സ്പോർട്സ് കൺവീനർമാർ: സക്കീർ മേലെപറമ്പൻ (വാവ വണ്ടൂർ ), ജലീൽ തിരൂർ (തിരൂർ പ്രവാസി അസോസിയേഷൻ ), മീഡിയ കൺവീനർ: സലീം പള്ളിയിൽ (ഇലിപ്പകുളം പ്രവാസി അസോസിയേഷൻ ), ജോയിൻ ട്രഷറർ: ജബ്ബാർ കെ പി മാസ് റിയാദ്).
മുഖ്യ രക്ഷാധികാരി: കാരന്തൂർ, രക്ഷാധികാരി അംഗങ്ങൾ: ഫ്ലീരിയ ഗ്രൂപ്പ് എം ഡി അഹമദ് കോയ കാപ്പാട്, ശിഹാബ് കൊട്ടുക്കാട്, അറബ്‌കോ എം ഡി രാമചന്ദ്രൻ. ഉപദേശകസമിതി അംഗങ്ങൾ: സനൂപ് പയ്യന്നൂർ, വിജയൻ നെയ്യാറ്റിൻകര, സാബു ഫിലിപ്പ്, അഡ്വ : ജലീൽ (ഒരുമ കാലികറ്റ്), സൈഫ് കായംകുളം, അലി ആലുവ, ഫൈസൽ വടകര (വടകര എൻ ആർ ഐ ഫോറം), ഷാജി കെ ബി കൊച്ചി കൂട്ടായ്മ, തൊമ്മിച്ചൻ കുട്ടനാട്.
യോഗത്തിന് ഉമ്മർ മുക്കം സ്വാഗതവും സൈഫ് കായംകുളം നന്ദിയും രേഖപ്പെടുത്തി.






