നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കണ്ണൂര്‍: എ.ഡി.എം. ആയിരുന്ന കെ.നവീന്‍ ബാബുവിന്റെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്ന ഭാര്യ മഞ്ജുഷയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. എസ്‌ഐടിയുടെ അന്വേഷണം കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ മേല്‍നോട്ടത്തിലാകണം എന്നും ഹൈക്കോടതിയുടെ നിർദേശം. റേഞ്ച് ഡിഐജിയുടെ അനുമതിയോടെ മാത്രമേ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാവൂ എന്ന നിര്‍ദേശങ്ങളോടെയാണ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം കോടതി തള്ളിയത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.
എന്നാൽ ഹൈക്കോടതി വിധി തൃപ്തികരമല്ലെന്ന് മഞ്ജുഷ പറഞ്ഞു. അപ്പീല്‍ നല്‍കുമെന്നും പറഞ്ഞു. കണ്ണൂർ
ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി.പി.ദിവ്യയാണ് പ്രതി. ആത്മഹത്യാപ്രേരണയാണ് കേസ്.






