ഒഐസിസി സൗദി വെസ്റ്റേൺ റീജിയണൽ സെക്രട്ടറി അസ്ഹാബ് വർക്കല ശബരിമല സേവന കേന്ദ്ര ഹെല്പ് സെൽ സന്ദർശിച്ചു

ജിദ്ദ: ഒഐസിസി സൗദി വെസ്റ്റേൺ റീജൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും ശബരിമലയിൽ മണ്ഡല സീസണിൽ നടത്തി വരാറുള്ള സേവന കേന്ദ്രയുടെ ഹെല്പ് സെൽ ഒഐസിസി സൗദി വെസ്റ്റേൺ റീജിയണൽ സെക്രട്ടറി അസ്ഹാബ് വർക്കല സന്ദർശിച്ചു. പത്തനംതിട്ട  മുനിസിപ്പൽ പ്രതിപക്ഷ നേതാവും ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ജാസിൻ കുട്ടി, പത്തനംതിട്ട ജില്ലാ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ അഡ്വ റോഷൻ നായർ, യൂത്ത്‌ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ വിജയ് ഇന്ദു ചൂഡൻ, സൈമൺ പത്തനംതിട്ട, ഷാനു കരമന എന്നിവരുടെ കൂടെയാണ് അസ്ഹാബ് വർക്കല സന്ദർശിച്ചത്, അയ്യപ്പ ഭക്തൻക്ക് ചുക്ക് കാപ്പിയും, ലഘു ഭക്ഷണവും വിവിധ കേന്ദ്രങ്ങളിൽ സൗജന്യമായി വിതരണം ചെയ്തു.

തുടർന്നുള്ള ദിവസങ്ങളിലും അയ്യപ്പൻമാർക്കുള്ള അന്നദാനം, ലഘു ഭക്ഷണം, ചുക്ക് കാപ്പി, കുടി വെള്ളം മുതലായവ മയിലപ്രയിലും മുൻസിപ്പൽ ഇടത്താവളത്തിലും വിതരണം ചെയ്യുമെന്ന് ഒഐസിസി വെസ്റ്റൺ റീജൺ പ്രസിഡന്റ്‌ ഹക്കിം പാറക്കൽ,  ജനറൽ കൺവീനർ അനിൽ കുമാർ പത്തനംതിട്ട, കൺവീനർ രാധാകൃഷ്ണൻ കാവുംമ്പായി, ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല, ട്രഷറർ ഷെരിഫ് അറക്കൽ, അശോക് കുമാർ എന്നിവർ സംയുക്തമായി അറിയിച്ചു.ഈ ദിവസങ്ങളിൽ കെ പി സി സി യുടെയും, ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും നേതാക്കൾ സേവന പ്രവർത്തനങ്ങളിൽ പങ്കെടുക്കും.