ജീവ ഇരുപത്തി നാലാം വാർഷികാഘോഷം വിപുലമായി കൊണ്ടാടി

ജിദ്ദ: ജിദ്ദയിലെ എടത്തനാട്ടുകരക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ ‘ജിദ്ദ എടത്തനാട്ടുകര എജുക്കേഷണൽ ആൻഡ് വെൽഫെയർ അസോസിയേഷൻ’ ഇരുപത്തിനാലാമത്തെ വാർഷികാഘോഷം കൊണ്ടാടി.
പ്രസിഡണ്ട് ഇർഫാൻ പാറോക്കോട് അധ്യക്ഷത വഹിച്ചു. ശുഹൈബ് ടിപി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റഫീഖ് ചക്കംതൊടി സ്വാഗതം പറഞ്ഞു. ഡോക്ടർ പർവേസ് സി എച്ഛ്, സഫർ കാപ്പുങ്ങൽ, ആസിഫ് ഫസൽ, ഫകീസ സഫർ, ഷിഹാബ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ പരിപാടികളോടൊപ്പം ജിദ്ദയിലെ പ്രമുഖ ഗായകരായ നൂഹ് ബീമാപള്ളി, ഡോക്ടർ മിർസാന, സനൂപ്, സൽമാൻ ഫാരിസ്, സാബി എന്നിവരുടെ ഗാനമേളയും ഉണ്ടായി.






