സംവിധായകൻ അലി അരീക്കത്തിന് മസറയുടെ ആദരം

ജിദ്ദ: പതിമൂന്നാമത് ആരോഗ്യ ഫിലിം ഫെസ്റ്റിവലിൽ ഫസ്റ്റ് റാങ്ക് നേടിയ “ജീവിതം” എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ അലി അരിക്കത്തിനെ മസറ സിനിമയുടെ അണിയറ പ്രവർത്തകർ ആദരിച്ചു. സീസൺസ് ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങിൽ ജിദ്ദയിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. എം ടി വാസുദേവൻ നായർ, മൻമോഹൻ സിംഗ് എന്നിവരെ അനുസ്മരിച്ചായായിരുന്നു പരിപാടിയുടെ തുടക്കം.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

അബുദുള്ള മുക്കണ്ണി ഫലകം സമർപ്പിച്ചും സുബൈർ ജെ കെ പൊന്നാട അണിയിച്ചും അലി അരീക്കത്തിനെ ആദാരിച്ചു.

സിനിമ സാധാരണക്കാരന്റെകൂടി കലയാണ്. നാം അതിനായി പ്രവർത്തിക്കുമ്പോൾ സിനിമ നമ്മുടേതുകൂടി ആയിത്തീരും. അലി അരീക്കത്ത് അതിനായി ആഗ്രഹിച്ചു. അലി അത് നേടിയെടുത്തു എന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രമുഖ സിനിമ നിർമാതാവ് നൗഷാദ് ആലത്തൂർ പറഞ്ഞു,

ഷിബു തിരുവനന്തപുരവും, കബീർ കൊണ്ടോട്ടി, ജാഫറലി പാലക്കോട്, സാദിഖലി തുവ്വൂർ, ഗഫൂർ കെ സി, ബിജു രാജ് രാമന്തളി എന്നിവരും സംസാരിച്ചു. പ്രശസ്ത ഗായിക സൂഫിയ സുനിൽ ഗാനം ആലപിച്ചു.

മസറ സിനിമാ പ്രവർത്തകരായ അബ്ദുൽ ഖാദർ, സിമി അബ്ദുൾ ഖാദർ, അനുപമ ബിജുരാജ്, ജാവേദ് എം ജെസ്സാർ, നവാസ് മേൽപ്പറമ്പ് , ജമാൽ നാസർ ശാന്തപുരം, സമീർ കൊടിയത്തൂർ, ഷുഹൈബ് പറമ്പൻ, ഹാരിസ് ഹസ്സൻ, അനീസ് ബാബു, ഫെബിൻ ആശംസകൾ നേർന്നു.

ഷാജു അത്താണിക്കൽ അദ്ധ്യക്ഷത വഹിച്ചു. സുബൈർ ജെ കെ സ്വാഗതവും അദുനു ഷബീർ നന്ദിയും പറഞ്ഞു.