എം ടി ക്ക് കാലിക്കറ്റ് മ്യുസിക്കിന്റെ സംഗീത പ്രണാമം

ജിദ്ദ: കാല യവനികക്കുള്ളിൽ മറഞ്ഞ എം ടി വാസുദേവൻ നായർക്ക് സംഗീത സാന്ദ്രമായ അർച്ചനയിലൂടെ കാലിക്കറ്റ് മ്യുസിക്ക്സിന്റെ അനുശോചനം. ജനമനസ്സുകളിൽ ഇടം പിടിച്ച എം ടി യുടെ സിനിമയിൽ നിന്ന് മാത്രം തിരഞ്ഞെടുത്ത ഒരു പിടി ഗാനം ആലപിച്ചായിരുന്നു അർച്ചന. മിർസ ഷരീഫ്, മൻസൂർ ഫറോക്ക് എന്നിവർ ഗാനങ്ങൾ ആലപിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

ഷാനു കീ ബോർഡും രാജൻ തബലയും വായിച്ചു.

ഹിഫ്‌സു റഹ്‌മാൻ, അഷറഫ് അൽ ഹറബി, അഡ്വ. ഷംസുദ്ധീൻ ഓലശ്ശേറ്റി, ആഷിക്ക് റഹ്‌മാൻ, ശമർജാൻ, നൗഷാദ് കളപ്പാടൻ, ഷാജഹാൻ ബാബു, ശ്രീമതി ജ്യോതി, ഖദീജ എന്നിവർ നേതൃത്വം നൽകി. റജിയ വീരൻ, പ്യാരി മിർസ സന്നിഹിതരായിരുന്നു.