മെഡിക്കൽ സേവന പിഴവുകൾ: പ്രവാസി ദന്തഡോക്ടർക്കെതിരെ നടപടി

റിയാദ്: റിയാദ്, തബൂക്ക് മേഖലകളിൽ ജോലി ചെയ്യുന്നതിനിടെ നിരവധി മെഡിക്കൽ പിഴവുകൾ വരുത്തിയതായി തെളിഞ്ഞതിനെ തുടർന്ന് പ്രവാസി ദന്തഡോക്ടറെ സേവനം നൽകുന്നതിൽ നിന്നും സൗദി ആരോഗ്യ മന്ത്രാലയം വിലക്കി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.
ദന്തഡോക്ടർ ഗുരുതരമായ വീഴ്ച വരുത്തിയതായി തെളിഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. ഹെൽത്ത് കെയർ പ്രൊഫഷനുകളുടെ നിയമവും അതിൻ്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളും ലംഘിച്ച് രോഗികളുടെ സുരക്ഷ അപകടത്തിലാക്കിയതായി മന്ത്രാലയം കണ്ടെത്തുകയുണ്ടായി.
സുരക്ഷ, ഗുണമേന്മ, പ്രൊഫഷണലിസം എന്നീ ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായി ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നത് ഉറപ്പാക്കുന്നതിന് മന്ത്രാലയ ഉദ്യോഗസ്ഥർ ആരോഗ്യ കേന്ദ്രങ്ങൾ പരിശോധന നടത്തുന്നതായി മന്ത്രാലയം വ്യക്തമാക്കി.
ചട്ടങ്ങൾക്ക് വിദുദ്ധമായി തെറ്റ് ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെ പിഴ ചുമത്തുന്നതിൽ മടിക്കില്ലെന്നും മന്ത്രാലയം പറഞ്ഞു. പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന് ഏതെങ്കിലും ലംഘനങ്ങലുണ്ടായാൽ കർശനമായി നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.






