എ.ടി.കെയുടെ 2025 വർഷത്തേക്കുള്ള കമ്മറ്റി നിലവിൽ വന്നു

കമ്മീസ് മുശൈത്ത്: അസീർ – തിരുവനന്തപുരം കൂട്ടായ്മ (എ ടി കെ) യുടെ 2025 വർഷത്തേക്കുള്ള കമ്മറ്റി ഭാരവാഹികൾ നിലവിൽ വന്നു. എം. ഉമ്മർ ഫാറൂഖ് ബാലരാമപുരം (പ്രസിഡന്റ്), നസീം അബുതാഹിർ ബീമാപള്ളി (ജനറൽ സെക്രട്ടറി), ഷഫീഖ് അബുതാഹിർ ബീമാപള്ളി (ട്രഷറർ) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

അൻസാരി റഫീക്ക് കുറ്റിച്ചൽ, എം എ നിസാമുദീൻ വിഴിഞ്ഞം (വൈസ് പ്രെസിഡന്റുമാർ), ഷാഫി അബ്ദുൽ മജീദ്, താരിഷ് മുഹമദ് (ജോയിൻ സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ഉപദേശക സമതി അഗംങ്ങളായി അഷറഫ് കുറ്റിച്ചൽ (wcc മെമ്പർ), ഡോ: ബിനുകുമാർ (കിയാൻ ഹോസ്പിറ്റൽ), പ്രൊഫസർ: അബ്ദുൾ ഖാദർ, (കിംഗ്ഖാലിദ് യൂണിവേഴ്സിറ്റി, അബഹാ) ഷാ കൈരളി, സഫറുള്ളാ ഖാൻ നെടുമങ്ങാട്, ഷാജഹാൻ പരുത്തികുഴി, അരവിന്ദ് മണക്കാട്, ഷിബു പട്ടം, സിയാദ് കണിയാപുരം, ജുനൈദ് നെടുമങ്ങാട്, സുനീർ, അൻഷാജ് എന്നിവരെയും തിരഞ്ഞെടുത്തു.