മിതമായ ഭാഷയിൽ ഉയർന്നു ചിന്തിച്ച വ്യക്തിയായിരുന്നു മൻമോഹൻ സിംഗ്

click for video: https://youtu.be/SLfRgNQiONo
ജിദ്ദ: ഉയർന്ന ചിന്ത. എളിമയോടെയുള്ള ജീവിതം ഇതായിരുന്നു അന്തരിച്ച മുൻ പ്രധാനമന്ത്രിയെക്കുറിച്ചു ആദ്യം സ്മരിക്കാനുള്ളതെന്നു മുൻ എം.എൽ.എയും മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പറുമായ അഡ്വ. എം ഉമ്മർ. ജിദ്ദ കെഎംസിസി സംഘടിപ്പിച്ച മൻമോഹൻ സിംഗ് അനുസ്മരണ യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

മൻമോഹൻ സിംഗ്ശബ്ദം ഉയർത്തി ബഹളമുണ്ടാക്കുകയായിരുന്നില്ലെന്നും മിതമായ ഭാഷയിൽ ഉയർന്നു ചിന്തിച്ച വ്യക്തിയായിരുന്നു. മോഡി സർക്കാറിന്റെ പരാജയങ്ങൾ ചുരുങ്ങിയ വാക്കുകളിൽ ചൂണ്ടികാട്ടുകയുണ്ടായി. നോട്ട് നിരോധനം രാജ്യത്തിന് എത്രമാത്രം വിപരീതഫലം ഉണ്ടാക്കുമെന്ന് ദീർഘ വീക്ഷണത്തോടെ മുൻകൂട്ടിയ പ്രവചിച്ചു.

പ്രവചനം രാജ്യത്തു യാഥാർഥ്യമായിതീർന്നു എന്നുള്ളതാണ് സത്യം. ലോകം സാമ്പത്തിക പ്രതിസന്ധിയിൽ ആടി ഉലഞ്ഞപ്പോഴും ഇന്ത്യയെ പിടിച്ചുനിർത്തിയത് മൻമോഹൻ സിംഗ് ന്റെ നടപടികളായിരുന്നുവെന്നും അഡ്വ. എം ഉമ്മർ കൂട്ടിച്ചേർത്തു. മൻമോഹൻസിങ് രാജ്യത്തിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങൾ എന്നും സ്മരിക്കപ്പെടുമെന്നും അഡ്വ. എം ഉമ്മർ പറഞ്ഞു. 
ആക്ടിങ് പ്രസിഡണ്ട് സി.കെ റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുസ്തഫ അബ്ദുൽ ലത്തീഫ്(മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി), ഹക്കീം പാറക്കൽ(ഒഐസിസി ജിദ്ദ വെസ്റ്റേൺ റീജിയണൽ പ്രസിഡന്റ്), ഇസ്മായിൽ മുണ്ടക്കുളം(ജിദ്ദ കമ്മറ്റി ചെയർമാൻ), ടി എം എ റഊഫ്(ജിദ്ദ കെഎംസിസി മുൻ ജനറൽ സെക്രട്ടറി), നാസർ വെളിയങ്കോട്(സൗദി നാഷണൽ കമ്മറ്റി സെക്രട്ടറി), സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ(എസ് ഐ സി

സൗദി നാഷണൽ കമ്മറ്റി പ്രസിഡന്റ്), കെ ടി എ മുനീർ (ഒ ഐ സി സി ), നാസർ എടവനക്കാട് (സൗദി നാഷണൽ കമ്മറ്റി സെക്രട്ടറി), നസീർ വാവക്കുഞ്ഞു(സൗദി നാഷണൽ കമ്മറ്റി സെക്രെട്ടറിയേറ്റ് മെമ്പർ), ഇസ്മായിൽ മുണ്ടുപറമ്പ്(മലപ്പുറം ജില്ല കമ്മറ്റി പ്രസിഡന്റ്), നാണി ഇസ്ഹാഖ് മാസ്റ്റർ(മലപ്പുറം ജില്ല കമ്മറ്റി ജനറൽ സെക്രട്ടറി), ഇബ്രാഹിം കൊല്ലി(കോഴിക്കോട് ജില്ല കമ്മറ്റി പ്രസിഡന്റ്), അബ്ദുല്ല ഹിറ്റാച്ചി (കാസർഗോഡ് ജില്ല കമ്മറ്റി പ്രസിഡന്റ്), നൗഷാദ് ചപ്പാരപ്പടവ് (കണ്ണൂർ ജില്ല കമ്മറ്റി പ്രസിഡന്റ്), ഉമ്മർ മങ്കട, ഇസ്മായിൽ (ഒഐസിസി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി)തുടങ്ങിയവും സംസാരിച്ചു.

നാസിർ മച്ചിങ്ങൽ(ആക്ടിങ് ജനറൽ സെക്രട്ടറി) സ്വാഗതവും വി പി അബ്ദുൽ റഹ്മാൻ(ട്രഷറർ) നന്ദിയും പറഞ്ഞു.






