കുഞ്ഞലവി വധ കേസിൽ ഈജിപ്ഷ്യന്‍ പൗരന് വധശിക്ഷ നടപ്പാക്കി

ജിദ്ദ: മലപ്പുറം, കോട്ടക്കല്‍ പറപ്പൂര്‍ സ്വദേശി സൂപ്പിബസാറിലെ നമ്പിയാടത്ത് കുഞ്ഞലവി (45)യെ കൊന്ന കേസിൽ ഈജിപ്ഷ്യന്‍ പൗരന് സൗദിയില്‍ വധശിക്ഷ നടപ്പാക്കി. ജിദ്ദയിൽ 2021 ഓഗസ്റ്റ് ഒന്നിനായിരുന്നു കൊലപാതകം. ട്രക്ക് ഡ്രൈവറായിയിരുന്ന കുഞ്ഞലവിയുടെ വാഹനത്തിൽ കയറിയ പ്രതി കുഞ്ഞലവിയെ കുത്തികൊല്ലുകയും പണം തട്ടിയെടുക്കുകയുമായിരുന്നു. കൊലപാതക ശേഷം രക്ഷപെടാൻ ശ്രമിച്ച ഈജിപ്ഷ്യന്‍ പൗരനെ പിന്നീട് ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് പിടികൂടുകയായിരുന്നു.






