ഇഖ്റഅ ഖുർആൻ പാരായണ,ബാങ്ക് വിളി മത്സരങ്ങളുടെഗ്രാൻറ് ഫിനാലെക്ക് ഉജ്ജ്വല സമാപനം

ജിദ്ദ: അനാകിഷ് കെഎംസിസി സംഘടിപ്പിച്ച ഇഖ്റഅ ഖുർആൻ, ബാങ്ക് വിളി പാരായണ മത്സരത്തിൻറെ ഗ്രാൻറ് ഫിനാലെക്ക് ഉജ്ജ്വല സമാപനം. ഹറാസാത്ത് അഫ്നാൻ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം അനാകിഷ് കെ എം സി സി പ്രസിഡൻ്റ ബഷീർ കീഴില്ലത്തിൻറെ അധ്യക്ഷതയിൽ കെ എം സി സി സൗദി നാഷണൽ കമ്മറ്റി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ ഉൽഘാടനം ചെയ്തു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

വിശുദ്ധ ഖുർആൻ പഠിക്കണം, പഠിപ്പിക്കണം, പാരായണം ചെയ്യണം. അത് ജീവിതത്തിന്റെയും ദിനചര്യയുടെയും പ്രധാനപ്പെട്ട ഭാഗമാകണം. ഖുർആൻ ഏതു കഠിന ഹൃദയനെയും അല്ലാഹുവിലേക്ക് അടുപ്പിക്കുകയും പാപങ്ങളിൽ നിന്ന് അകറ്റുകയും ചെയ്യും. ആധുനിക യുഗത്തിലും പരിശുദ്ധ ഖുർആൻ പഠിക്കുവാനും ഗവേഷണം ചെയ്യുവാനും പുതിയ തലമുറയും കുടുംബങ്ങളും മുന്നോട്ട് വരേണ്ടതുണ്ടെന്നും ചടങ്ങിൽ ഉൽബോധന പ്രസംഗം നിർവ്വഹിച്ചു ഇസ്ലാമിക് സെൻറർ സൗദിനാഷണൽ കമ്മറ്റി പ്രസിഡൻറ് ഉബൈദുള്ള തങ്ങൾ ഹൈദ്രൂസി മേലറ്റൂർ ഉത്‌ബോധിപ്പിച്ചു.

ഐ എസ് എം സംസ്ഥാന വൈസ്പ്രസിഡൻറ് റിഹാസ് പുലാമന്തോൾ ‘മിറാക്കിൾ ഓഫ് ഖുർആൻ’ എന്ന വിഷയത്തിൽ സംസാരിച്ചു. മുൻ മഞ്ചേരി എം എൽ എ അഡ്വ. എം ഉമ്മർ, സൗദി കെ എം സി സി നാഷണൽ കമ്മറ്റി സെക്രട്ടറി നാസർ വെളിയംകോട്, ജിദ്ദാ സെൻ്റ്രൽ കമ്മറ്റി ആക്ടിങ്ങ് പ്രസിഡൻറ് സി.കെ. റസാഖ് മാസ്റ്റർ, ട്രഷറർ വി.പി. അബ്ദുറഹ്മാൻ, ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, ആക്ടിങ്ങ് ജനറൽ സെക്രട്ടറി നാസർ മച്ചിങ്ങൽ, ഹസ്സൻ ബത്തേരി, ലത്തീഫ് കളകാന്തിരി, കോഴിക്കോട് ജില്ലാ പ്രസിഡൻറ് ഇബ്റാഹീം കൊല്ലി, മലപ്പുറം ട്രഷറർ ഇല്ല്യാസ് കല്ലിങ്ങൽ, ഖുൻഫുദ കെ എംസിസി പ്രസിഡൻറ് അബ്ദുൽ ഗഫൂർ ഹാസ്മി, വനിതാ വിങ്ങ് പ്രസിഡൻറ് മുംതാസ് ടീച്ചർ, ശാഫി ഇസ്‌ലാഹിസെൻറർ, ഹിസ്ഫുൽ റഹ്‌മാൻ, അബു ദാരിമി ആലമ്പാടി ഉസ്താദ് ഇസ്‌ലാമിക് സെൻറർ, മജീദ് കൊടുവള്ളി, ബഷീർ കുറ്റിക്കടവ്, യാസർ അറാഫത്ത്, സമീർ ചെമ്മംകടവ്, ഫാരിസ് കോങ്ങാട്, ശരീഫ് തെന്നല, ബഷീർ ആഞ്ഞിലങ്ങാടി, റഫീഖ് ഫുഡ്മോഡേൺ എന്നിവർ വിവിധ സെക്ഷനുകളിൽ സംസാരിച്ചു.

അലി മുഹമ്മദ് അലി ജെഎൻഎച്ച് മുഖ്യാത്ഥിയായിരുന്നു. അനാകിഷ് കെഎംസിസി ട്രഷറർ അബ്ദുൽ ഫത്താഹ് താനൂർ റിപ്പോർട്ട് അവതരിപ്പിച്ചു. അഹമ്മദ് ഹിസ്ഫുൽ റഹ്‌മാൻ ഖിറാഅത്ത് നടത്തി. അനാകിഷ് കെ എം സി സി ജനറൽ സെക്രട്ടറി എ.സി.മുജീബ് പാങ്ങ് സ്വാഗതവും റഹ്‌മത്ത് അലി നന്ദിയും പറഞ്ഞു.

നിസാർ മടവൂർ പരിപാടികൾ നിയന്ത്രിച്ചു. ഖാലിസ് ബഷീർ, ഫർഹാനത്ത് ഖാലിസ്, അൻവർ അബ്ദുള്ള, കോയക്ക, അഫ്സൽ നാറാണത്ത്, റാഫി, നസീഹ ടീച്ചർ, സാബിറ മജീദ്, ഹാജറ ബഷീർ, ശഹനാസ് ഹസ്സൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.