ഇഖ്റഅ് ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരത്തിന്റെ ഗ്രാൻറ് ഫിനാലെ വിജയികൾ

ജിദ്ദ: ജിദ്ദ അനാകിഷ് കെഎംസിസി സംഘടിപ്പിച്ച ഇഖ്റഅ് സീസൺ 2 ഖുർആൻ, ബാങ്ക് വിളി മത്സരങ്ങളുടെ ഗ്രാൻറ് ഫിനാലെ സമാപ്പിച്ചു. അഞ്ച് വിഭാഗങ്ങളിലായി സ്ത്രീകളും, കുട്ടികളും, പുരുഷൻന്മാരും അടക്കം നൂറിൽപരം മത്സരാർത്ഥികൾ പ്രാഥമിക ഘട്ടത്തിൽ മത്സരിക്കുകയും അതിൽനിന്ന് തിരഞ്ഞെടുത്ത നാൽപതിൽ പരം ഫൈനലിസ്റ്റുകളെ ഉൾപ്പെടുത്തിയാണ് ഗ്രാൻ്റ് ഫിനാലെയിൽ മത്സരിച്ചത്. വനിതകളുടെ ഗ്രാൻറ് ഫിനാലെ സാബിറ അബ്ദുൽ മജീദിൻ്റെ അധ്യക്ഷതയിൽ കെഎംസിസി വനിതാ വിങ്ങ് ജനറൽ സെക്രട്ടറി ശമീല മൂസ ഉൽഘാടനം ചെയ്തു. മുഹ്സിന ടീച്ചർ ഉൽബോധനം നടത്തി. സഹീദ റൈഹാൻ ആശംസകൾ നേർന്നു. ഫാസില ബഷീർ ഖിറാഅത്ത് നടത്തി. നസീഹ ടീച്ചർ സ്വാഗതവും, ഹാജറ ബഷീർ നന്ദിയും പറഞ്ഞു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

വിവിധ വിഭാഗങ്ങളിൽ വിജയികളായവർ: സബ്ബ് ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് റബീഹ് എറണ്ണാംകുളം ഒന്നാം സ്ഥാനവും, യുംന മേലാറ്റൂർ രണ്ടാം സ്ഥാനവും, ബിഷാറ ബഷീർ കുറ്റിക്കടവ് മൂന്നാം സ്ഥാനവും കരസ്ഥതമാക്കി.
ജൂനിയർ ആൺകുട്ടികളെ വിഭാഗത്തിൽ മുഹമ്മദ് യാസീൻ മേലാറ്റൂർ ഒന്നാം സ്ഥാനവും, ആസിം ആഷിഖ് മഞ്ചേരി രണ്ടാം സ്ഥാനവും, മുഹമ്മദ് ശീസ് കണ്ണൂർ മൂന്നാം സ്ഥാനവും, ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ആയിഷ റിദ ചെർപ്പുള്ളശ്ശേരി ഒന്നാം സ്ഥാനവും, നഷ ഹനൂൻ കൊണ്ടോട്ടി രണ്ടാം സ്ഥാനവും, അഫ്നാൻ അബ്ദുള്ള കായക്കൊടി മൂന്നാം സ്ഥാനവും നേടി.

സീനിയർ ബോയ്സ് വിഭാഗത്തിൽ ജാസിം മുഹമ്മദ് തൃക്കരിപ്പൂർ ഒന്നാംസ്ഥാനവും,സയ്യിദ് അലി പെരിന്തൽമണ്ണ രണ്ടാം സ്ഥാനവും, നസീർ പെരുമ്പിള മൂന്നാം സ്ഥാനവും കരസ്ത്ഥമാക്കി. സീനിയർ പെൺകുട്ടികളിൽ ഫാത്തിമ ഹുദ ചെർപ്പുള്ളശ്ശേരി ഒന്നാം സ്ഥാനവും, സുമയ്യ നിസാർ എടരിക്കോട് രണ്ടാം സ്ഥാനവും, റന ഫാത്തിമ പെരിന്തൽമണ്ണ മൂന്നാം സ്ഥാനവും കരസ്ത്ഥമാക്കി.

ബാങ്കുവിളി മത്സരത്തിൽ ജാസിം മുഹമ്മദ് തൃക്കരിപ്പൂർ ഒന്നാംസ്ഥാനവും, മുഹമ്മദ് യാസീൻ മേലാറ്റൂർ രണ്ടാംസ്ഥാനവും, അഹമ്മദ് കബീർ കണ്ണൂർ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും,സമ്മാനങ്ങളും വിതരണം ചെയ്തു.