‘ചേർന്നിരിക്കാം ചേർത്തുപിടിക്കാം’ ജിദ്ദ കണ്ണൂർ ജില്ലാ കെഎംസിസിയുടെ പരിപാടി ജനുവരി ഒമ്പതിനു

ജിദ്ദ: ജിദ്ദ കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന ‘ചേർന്നിരിക്കാം ചേർത്തുപിടിക്കാം’ എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിക്കുന്നു. ജനുവരി ഒമ്പത് വ്യാഴാഴ്ച വാദി മറൈയിലുള്ള അൽ ഖമ്മ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 6 മണി മുതൽ പരിപാടി ആരംഭിക്കും. പിറ്റേന്ന് വെള്ളിയാഴ്ച ദിവസം രാവിലെ 5 മണി വരെ നീണ്ടുനിൽകുന്ന വിധമാണ് പരിപാടി ഒരുക്കിയിട്ടുള്ളത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

കണ്ണൂർ ജില്ലയിലെ വിവിധ മണ്ഡലം കമ്മറ്റികളെ അടിസ്ഥാനത്തിൽ വടം വലി മത്സരം ഒരുക്കിയിട്ടുണ്ട്. വിജയിക്കുന്ന ടീമിന് ക്യാഷ് പ്രൈസിന് സമ്മാനിക്കും. മണ്ഡലാടിസ്ഥാനത്തിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം, കുട്ടികളുടെ ചിത്ര രചന, കളറിംഗ്, മിഠായി പെറുക്കൽ, സ്ത്രീകളുടെ പാചക മത്സരം, മുതിർന്നവർക്കും കുട്ടികൾക്കും ഓൺലൈൻ മാപ്പിള പാട്ട് മത്സരം, ഓൺലൈൻ ഖിറാഅത്ത് മത്സരം, പ്രസ്ഥാനവുമായി ബന്ധപ്പെട്ട ലൈവ് ക്വിസ് മത്സരം അടക്കം അനവധി ഗെയ്മുകൾ കുടുംബ സംഗതോടനുബന്ധിച്ചു ഒരുക്കിയിട്ടുണ്ട്.

പരിപാടിക്ക് ഹരം പകരാൻ തേനൂറും മധുര മനോഹര ഗാനങ്ങളുമായി കണ്ണൂർ കെഎംസിസി ഗ്രീൻസ്ന്റെ മുട്ടിപ്പാട്ട്,
കൂപ്പൺ നറുക്കെടുപ്പിലൂടെ സ്വർണ്ണ നാണയ സമ്മാനങ്ങൾ എന്നിവയും ഒരുക്കിയതായി സംഘാടകർ അറിയിച്ചു.