ആരിഫ് മുഹമ്മദ് ഖാൻ മടങ്ങി

♠ ആൻസി 

തിരുവനന്തപുരം: സ്ഥാനമൊഴിഞ്ഞ മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങി. പുതിയ ചുമതലയേറ്റെടുക്കാന്‍ ബിഹാറിലേക്കാണ് കടക്കം. ഗവര്‍ണറുടെ കാലാവധി തീരുമെങ്കിലും ബന്ധം തുടരും. കേരളത്തിലെ എല്ലാവര്‍ക്കും നല്ലതുവരട്ടെ എന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

സര്‍വകലാശാല വിഷയത്തിലായിരുന്നു കേരള സര്‍ക്കാരുമായി ഗവര്‍ണര്‍ ആയിരിക്കെ ആരിഫ് മുഹമ്മദ് ഖാന്‍ കാര്യമായി കലഹമുണ്ടായത്. കേരളം വിടുന്ന സാഹചര്യത്തില്‍ വിവാദമായേക്കാവുന്ന ചോദ്യങ്ങളോടൊന്നും തന്നെ പ്രതികരിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ തയ്യാറായിയിരുന്നില്ല.

സ്ഥാനമൊഴിഞ്ഞ് യാത്രതിരിക്കുന്ന ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ എത്തിയില്ല. മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് രാജ്ഭവനിലും മസ്‌കറ്റ് ഹോട്ടലിലും യാത്രയയപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രി വിമാനത്താവളത്തില്‍ നേരിട്ട് എത്തി യാത്രയാക്കുകയും ചെയ്തിരുന്നു. എന്നാൽ സര്‍ക്കാറുമായി എന്നും കലഹിച്ച ആരിഫ് മുഹമ്മദ് ഖാന് സര്‍ക്കാര്‍ യാത്രയയപ്പ് വേണ്ടെന്ന നിലപാടിലാണ്.

സംഭവബഹുലമായ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്ന് മടങ്ങിയത്. വിമാനത്താവളത്തിലേക്കുള്ള വഴിയിൽ പേട്ടയിൽ വെച്ചു എസ്എഫ്ഐ പ്രവർത്തകർ ഗവർണ്ണറെ ടാറ്റ കാണിച്ചു.