കേളി എം.ടി അനുശോചനം സംഘടിപ്പിച്ചു

https://youtu.be/tlaizRGkdUI

റിയാദ് : സാഹിത്യ ലോകത്ത് അക്ഷരങ്ങളിലൂടെ വിസ്മയം തീര്‍ത്ത മലയാളത്തിന്റെ വിശ്വ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ  നിര്യാണത്തിൻ കേളി കലാസാംസ്കാരിക വേദി അനുശോചന യോഗം സംഘടിപ്പിച്ചു.
ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ കേളി വൈസ് പ്രസിഡണ്ട് ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. സാംസ്കാരിക കമ്മറ്റി കൺവീനർ ഷാജി റസാഖ് അനുശോചന കുറിപ്പ് അവതരിപ്പിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

ഭാഷയുടേയും രാജ്യത്തിന്റേയും അതിരുകൾക്കപ്പുറത്തും അക്ഷരങ്ങളേയും കലകളേയും സ്‌നേഹിക്കുന്നവരുടേയെല്ലാം ആദരം ഏറ്റുവാങ്ങിയാണ്‌ എം ടി വിട പറഞ്ഞതെന്നും, മിത്തുകളെ ചരിത്രങ്ങളാക്കാനും ചരിത്രങ്ങളെ മിത്തുകളാക്കാനും കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ജനമനസ്സുകളെ ഒരുമിപ്പിക്കാൻ വേണ്ട കരുത്തുള്ള ഉപാധിയായി അദ്ദേഹം സാഹിത്യത്തെ പ്രയോജനപ്പെടുത്തിയതായും എം ടി യെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചവർ പറഞ്ഞു.

കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, ചില്ല കോർഡിനേറ്റർ സുരേഷ് ലാൽ, കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, സാംസ്കാരിക കമ്മറ്റി അംഗം ഫൈസൽ കൊണ്ടോട്ടി എന്നിവർ  അനുശോചനം അറിയിച്ചു കൊണ്ട് സംസാരിച്ചു.