എം ടി വാസുദേവൻ നായർ, മൻമോഹൻ സിങ് വിയോഗത്തിൽ കോഴിക്കോട് ജില്ലാ ഫോറം അനുശോചന യോഗം നടത്തി

ജിദ്ദ: മലയാളത്തിന്റെ കുലപതിയും കോഴിക്കോടിന്റെ സ്വന്തം എഴുത്ത് കാരനും, തിരക്കഥാകൃത്തും, സാഹിത്യത്തിന്റെ പെരുന്തച്ചനുമായ എം ടി വാസുദേവൻ നായരുടെയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെയും വിയോഗത്തിൽ കോഴിക്കോട് ജില്ലാ ഫോറം (KDF)അനുശോചന യോഗം നടത്തി. 1933 മുതൽ 2024 വരെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ അനുശോചന യോഗത്തിൽ പങ്കെടുത്തവർ കടന്നു പോയി .പത്രപ്രവർത്തകനായ ഹസ്സൻ ചെറൂപ്പ, ഷിബു തിരുവനന്തപുരം, മുനീർ കെ.ടി.എ, നസീർ വാവാകുഞ്ഞു, ഇസ്മായിൽ മുണ്ടക്കുളം, റജിയ വീരാൻ, മിർസ ഷരീഫ്, മമ്മദു പൊന്നാനി, അഡ്വ ഷംസുദ്ധീൻ ഓലശ്ശേരി, കാരയാട്ട് മൂസ കോയ, ജ്യോതി ബാബു, പ്യാരി മിർസ തുടങ്ങിയവർ സംസാരിച്ചു.

വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.
പ്രസിഡന്റ് ഹിഫ്‌സു റഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു. മൻസൂർ ഫറോക്ക്, അഷ്റഫ് അൽ അറബി, അർഷാദ് ഫാരോക്ക്, ശമർജാൻ എന്നിവർ പരിപാടി നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും ട്രഷറർ ആഷിക്ക് റഹീം നന്ദി പറഞ്ഞു.






