എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ മൈത്രി ജിദ്ദ അനുശോചനം രേഖപ്പെടുത്തി

ജിദ്ദ :മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ മൈത്രി ജിദ്ദ അനുശോചനം രേഖപ്പെടുത്തി. തന്റെ രചനകളിലൂടെ കേരളത്തിന് പുറത്തും മലയാളത്തിന്റെ മഹിമ എത്തിച്ച അതുല്യ സാഹിത്യകാരനായിരുന്നു എം. ടി. കാലം മായ്ക്കാത്ത രചനകളാണ് എം ടി യുടേതെന്നു മൈത്രി ജിദ്ദ ഭാരവാഹികള്‍ പത്രകുറിപ്പിലൂടെ അനുസ്മരിച്ചു.






