എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ട്രിപ അനുശോചനം രേഖപ്പെടുത്തി

ദമ്മാം: മലയാള സാഹിത്യ ലോകത്തെ കുലപതിയും,  തിരക്കഥാകൃത്തും, സംവിധായകനും ജ്ഞാനപീഠ ജേതാവുമായ എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ട്രിപ (തിരുവനന്തപുരം പ്രവാസി അസോസിയേഷൻ) അനുശോചനം രേഖപ്പെടുത്തി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

വ്യക്തിജീവിതത്തിലെ ലാളിത്യം കൊണ്ടും മണ്ണിന്റെ ഗന്ധമുള്ള ഒട്ടനവധി  കഥാപാത്രങ്ങൾ  അഭ്രപാളിയിൽ  എത്തിച്ച അതി പ്രഗൽഭനായ  വ്യക്തിത്വത്തിന് ഉടമയായിരുന്നു ശ്രീ എം ടി വാസുദേവൻ നായർ എന്നും മലയാള ചലച്ചിത്ര സാഹിത്യ മേഖലയ്ക്ക്  അദ്ദേഹത്തിന്റെ വിയോഗം   തീരാനഷ്ടമാണെന്നും  അനുശോചന സന്ദേശത്തിൽ ട്രിപ പ്രസിഡണ്ട്  ശ്രീ രഞ്ജു രാജ് അറിയിച്ചു.