എം.ടി വാസുദേവൻ നായർ അന്തരിച്ചു; ഇനി ഓർമ്മയിൽ മാത്രം

♥ ആൻസി

കോഴിക്കോട്: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ സാ​ഹി​ത്യ​കാ​ര​ൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ (91) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 91ആം വയസ്സിൽ മരണം. ഹൃദ്രോഗവും ശ്വാസതടസവും ഉണ്ടായതിനെ തുടർന്ന് 11 ദിവസതോളമായി എം ടി ആശുപത്രിയിലായിരുന്നു. ഇന്ന് കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായത് ആശങ്ക വർധിപ്പിച്ചിരുന്നു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

ഹൃദയ സംബന്ധമായ പ്രശ്നങ്ങളും കുറച്ചു നാളുകളായി എം ടി യെ അലട്ടിയിരുന്നു. മരണ സമയത്ത് ഭാര്യയും മകളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെല്ലാം ആശുപത്രിയിലുണ്ടായിരുന്നു.

മ​ല​മ​ക്കാ​വ് എ​ലി​മെ​ന്‍റ​റി സ്കൂ​ൾ, കു​മ​ര​നെ​ല്ലൂ​ർ ഹൈ​സ്ക്കൂ​ൾ, പാ​ല​ക്കാ​ട് ഗ​വ​ൺ​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം. അ​ധ്യാ​പ​ക​നാ​യി ഔ​ദ്യോ​ഗി​ക​ജീ​വി​ത​മാ​രം​ഭി​ച്ചു.

നോ​വ​ലി​സ്റ്റ്, ചെ​റു​ക​ഥാ​കൃ​ത്ത്, തി​ര​ക്ക​ഥാ​ര​ച​യി​താ​വ്, ച​ല​ച്ചി​ത്ര​സം​വി​ധാ​യ​ക​ൻ, പ​ത്രാ​ധി​പ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​സിദ്ധ​നാ​ണ് എം.​ടി. ആ​ദ്യ​ത്തെ ക​ഥ 1948-ൽ ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. മ​ല​യാ​ള​ക​ഥാ- നോ​വ​ൽ സാ​ഹി​ത്യ​രം​ഗ​ത്തു ത​ന​താ​യ ഒ​രു മാ​ർ​ഗം​തു​റ​ന്ന എം.​ടി​യു​ടെ ര​ച​ന​ക​ൾ സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ളി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ളും ത​ക​ർ​ച്ച​ക​ളും ദു​ര​ന്തങ്ങ​ളും ചി​ത്രീ​ക​രി​ക്കു​ന്ന​വ​യാ​ണ്.

കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ച നാ​ലു​കെ​ട്ട് (നോ​വ​ൽ), കി​ളി​വാ​തി​ലി​ലൂ​ടെ (ഉ​പ​ന്യാ​സം), ഗോ​പു​ര​ന​ട​യി​ൽ (നാ​ട​കം), കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് നേ​ടി​യ കാ​ലം, വ​യ​ലാ​ർ അ​വാ​ർ​ഡ് നേ​ടി​യ ര​ണ്ടാ​മൂ​ഴം, ഓ​ട​ക്കു​ഴ​ൽ അ​വാ​ർ​ഡ് നേ​ടി​യ വാ​ന​പ്ര​സ്ഥം, അ​സു​ര​വി​ത്ത്, വി​ലാ​പ​യാ​ത്ര, മ​ഞ്ഞ്, പാ​തി​രാ​വും പ​ക​ൽ​വെ​ളി​ച്ച​വും, ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ത​നി​യെ, മ​നു​ഷ്യ​ർ നി​ഴ​ലു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് മു​ഖ്യ​കൃ​തി​ക​ൾ. കൃ​തി​ക​ൾ പ​ല​തും ഇ​ന്ത്യ​ൻ​ഭാ​ഷ​ക​ളി​ലും വി​ദേ​ശ​ഭാ​ഷ​ക​ളി​ലും പ​രി​ഭാ​ഷ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

നി​ർ​മാ​ല്യം, ബ​ന്ധ​നം, വാ​രി​ക്കു​ഴി, മ​ഞ്ഞ്, ക​ട​വ് എ​ന്നീ ചി​ത്ര​ങ്ങ​ൾ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്തു. ഇ​രു​ട്ടി​ന്‍റെ ആ​ത്മാ​വ്, ന​ഗ​ര​മേ ന​ന്ദി, വി​ൽ​ക്കാ​നു​ണ്ട് സ്വ‌​പ്ന​ങ്ങ​ൾ, പ​ഞ്ചാ​ഗ്നി, ഒ​രു വ​ട​ക്ക​ൻ വീ​ര​ഗാ​ഥ, ഓ​ള​വും തീ​ര​വും തു​ട​ങ്ങി അ​നേ​കം ച​ല​ച്ചി​ത്രങ്ങ​ൾ​ക്കു തി​ര​ക്ക​ഥ​യെ​ഴു​തി.

കേ​ന്ദ്ര ഫി​ലിം സെ​ൻ​സ​ർ ബോ​ർ​ഡ്, പൂ​നെ​യി​ലെ ഫി​ലിം ആ​ൻ​ഡ് ടി​വി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഗ​വേ​ണിം​ഗ് ബോ​ഡി എ​ന്നി​വ​യി​ൽ അം​ഗ​മാ​യി​രു​ന്ന എം.​ടി ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വി​സി​റ്റിം​ഗ് പ്ര​ഫ​സ​റു​മാ​യി​രു​ന്നു. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും മ​ഹാ​ത്മാ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും നേ​താ​ജി സു​ഭാ​ഷ് ഓ​പ്പ​ണ്‍ സ​ർ​വ​ക​ലാ​ശാ​ലയു​ടേ​യും ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ചി​ട്ടു​ണ്ട്.

ഓ​ള​വും തീ​ര​വും, നി​ർ​മാ​ല്യം, പ​ഞ്ചാ​ഗ്നി, ന​ഖ​ക്ഷ​ത​ങ്ങ​ൾ, ഒ​രു വ​ട​ക്ക​ൻ വീ​ര​ഗാ​ഥ, പെ​രുന്ത​ച്ച​ൻ, ക​ട​വ്, പ​രി​ണ​യം, ദ​യ, പ​ഴ​ശ്ശി​രാ​ജ എ​ന്നീ സി​നി​മ​ക​ൾ മി​ക​ച്ച തി​ര​ക്ക​ഥ​ക​ൾ​ക്കു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം നേ​ടി.

ഓ​പ്പോ​ൾ, അ​നു​ബ​ന്ധം, ആ​രൂ​ഢം, സു​കൃ​തം എ​ന്നീ സി​നി​മ​ക​ൾ​ക്കു മി​ക​ച്ച ക​ഥ യ്ക്കു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടുണ്ട്. ​നി​ർ​മാ​ല്യ​ത്തി​നു മി​ക​ച്ച ചി​ത്ര​ത്തി​നും മി​ക​ച്ച സം​വി​ധാ​യ​ക​നു​മു​ള്ള സം​സ്ഥാ​നപു​രസ്കാ​രം ല​ഭി​ച്ചു.