ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ സ്വീ​ക​രി​ച്ച​ത് ഭ​ര​ണ​ഘ​ട​നാവി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ള്‍: എം.​വി. ഗോ​വി​ന്ദ​ന്‍

♥ ആൻസി 

ക​ണ്ണൂ​ര്‍: ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാണ് കേ​ര​ള ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ സ്വീ​ക​രി​ച്ച​ത് എന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. അതേസമയം പു​തി​യ ഗ​വ​ര്‍​ണ​ര്‍ ഭ​ര​ണ​ഘ​ട​ന​യ്ക്ക് വി​ധേ​യ​മാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ക​ണ്ണൂ​രി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഗ​വ​ര്‍​ണ​ര്‍ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​ത്. എന്നാൽ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ജ​ന​വി​രു​ദ്ധ​മാ​യ സ​മീ​പ​ന​മാ​ണ് സ്വീകരിച്ചത് എന്ന് ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

നി​യ​മ​സ​ഭ പാ​സാ​ക്കു​ന്ന നി​യ​മ​ങ്ങ​ള്‍​ക്ക് അം​ഗീ​കാ​രം കൊ​ടു​ക്കാ​തി​രി​ക്കുവാനാണ് ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ശ്രമിച്ചത്. സു​പ്രീം കോ​ട​തി ഇ​ട​പെ​ടു​മ്പോ​ള്‍ ഒ​രു​ത​ര​ത്തി​ലും പൊ​ങ്ങാ​തെ വ​രു​ന്ന രീ​തി​യി​ല്‍ രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ച്ചു. ഇത്തരം കേ​ട്ടു​കേ​ള്‍​വി​യി​ല്ലാ​ത്ത നി​ല​യി​ലാ​ണ് പെ​രു​മാ​റി​യ​ത്. മാ​ധ്യ​മ​ങ്ങ​ള്‍ ഇതിനെ വെ​ള്ള​പൂ​ശാ​ന്‍ ശ്രമിവെന്നും ഗോ​വി​ന്ദ​ൻ കു​റ്റ​പ്പെ​ടു​ത്തി.

പു​തി​യ ഗ​വ​ര്‍​ണ​ര്‍ വ​ന്നി​രി​ക്കു​ന്നു. ബി​ജെ​പി​ നോ​മി​നേ​റ്റ് ചെയ്ത ഗ​വ​ര്‍​ണ​റെ പ​റ്റി മു​ന്‍​കൂ​ട്ടി പ്ര​വ​ചി​ക്കാ​നി​ല്ല. ഭ​ര​ണ​ഘ​ട​നാ രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കയാണ് വേണ്ടതെന്നും എം.​വി. ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.