ജിദ്ദയിലെ പ്രവാസി അലി അരിക്കത്ത് സംവിധാനം ചെയ്ത “ജീവിതം” ഡോക്യുമെന്ററിക്ക് അവാർഡ്

പൂനെ: ജിദ്ദയിലെ പ്രവാസികളായ നാസർ തിരുനിലത്ത് നിർമ്മിച്ച് അലി അരിക്കത്ത് സംവിധാനം ചെയ്ത “ജീവിതം” എന്ന ഡോക്യുമെന്ററിക്ക് പുരസ്കാരം ലഭിച്ചു. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പി.എം.ഷാ ഫൗണ്ടേഷന്റെ കീഴിൽ നടത്തപ്പെടുന്ന 13ാം മത് ആരോഗ്യ ഫിലിം ഫെസ്റ്റിവലിലാണ് “ജീവിതം” എന്ന ഡോക്യുമെന്ററി ഒന്നാം റാങ്ക് നേടിയത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

ഡോക്ടർ ചന്ദ്രശേഖർ മെഷ്രാം ഫെസ്റ്റിവൽ ഉൽഘാടനം ചെയ്തു, ആരോഗ്യം എങ്ങിനെ പരിപാലിക്കണം എന്നതിനെ കുറിച്ച് തന്റെ ഉൽഘാടനപ്രസംഗത്തിൽ പ്രത്യേകം വെളിപ്പെടുത്തി. “ജീവിതം” ഡോക്യുമെന്ററി നട്ടെല്ലിനു ക്ഷതമേറ്റു കിടപ്പിലായ വ്യക്തികളുടെ മാനുഷിക അവകാശങ്ങൾ എങ്ങിനെ ഹനിക്കപ്പെടുന്നു എന്നും, സമാന്യ ദയനീയ നോട്ടത്തിൽ മാത്രമല്ല, സമൂഹം എങ്ങിനെ ഇടപ്പെടണം എന്നും വ്യക്തമായി ചിത്രീകരിക്കുന്നു. കൂടാതെ, സുരക്ഷാമാനദണ്ഡങ്ങൾ എങ്ങനെ പാലിക്കണം എന്നും, അപകടങ്ങളിൽ പെട്ടവരെ എങ്ങനെ ആദ്യം പരിപാലനം നടത്തണം എന്നും വിശദമാക്കുന്നു.

പ്രശസ്ത അഭിനേത്രി മധുരാണി പ്രഭുൽകരിൽനിന്നും അലി അരിക്കത്ത് അവാർഡ് സ്വീകരിച്ചു. 40 മിനിട്ടും 6 സെക്കന്റും ആണ് “ജീവിതം” ഡോക്യുമെന്ററിയുടെ ദൈർഘ്യം.






