ജിദ്ദ – കോഴിക്കോട് ജില്ല കെഎംസിസി ‘സോക്കർ ഫെസ്റ്റ് സീസൺ 2’ ജനുവരി മുപ്പതിന്; ഒരുക്കങ്ങൾ നടന്നുവരുന്നു

ജിദ്ദ: ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്താൻ പദ്ധതിയിട്ട ഏകദിന ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ജനുവരി 30 വ്യാഴാഴ്ച രാത്രി 9 മണിക്ക്കാണ് സോക്കർ ഫെസ്റ്റ് സീസൺ 2 നടക്കുക. ജിദ്ദയിലെ പ്രമുഖ എട്ടു ടീമുകൾ തമ്മിൽ മാറ്റുരക്കുമെന്ന് സംഘാടകർ അറിയിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.
ടൂർണമെന്റിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കെഎംസിസിക്കു കീഴിലുള്ള വിവിധ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ വർണ്ണാഭമായ മാർച്ച്പാസ്റ്റും നടക്കും. മഹ്ജർ എംപയർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. വിജയികൾക്ക് നാലായിരം റിയൽ പ്രൈസ് മണിയും വിന്നേഴ്സ് ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് രണ്ടായിരം റിയാലും റണ്ണറപ് ട്രോഫിയും സമ്മാനിക്കും.
മത്സരം വീക്ഷിക്കാനെത്തുന്നവർക്കു സമ്മാന കൂപ്പണിലൂടെ സ്മാർട്ട് ഫോൺ, ഓവൺ, ഡിന്നർ സെറ്റ് തുടങ്ങിയ സമ്മാനങ്ങൾ നേടുവാനുള്ള അവസരവും ഉണ്ടായിരിക്കുമെന്നും ടുർണമെന്റ് കമ്മിറ്റി ചെയർമാൻ സുബൈർ വാണിമേൽ, ജനറൽ കൺവീനർ സ്വാലിഹ് വാണിമേൽ, ഫൈനാൻസ് കൺവീനർ റിയാസ് തത്തോത്, കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം കൊല്ലി, സെക്രട്ടറി സൈനുൽ ആബിദ്, ട്രഷറർ ഒപി അബ്ദുൽ സലാം എന്നിവർ പറഞ്ഞു.






