ട്രിപ ബാലവേദി റീൽസ് മത്സരം സംഘടിപ്പിച്ചു

ദമാം: ട്രിപ ബാലവേദി ദമാം കേരള പിറവി 68-ാമത് വാർഷികത്തോടനുബന്ധിച്ച് “എന്റെ കേരളം എന്റെ മലയാളം”എന്ന വിഷയത്തെ ആസ്പദമാക്കി റീൽസ് മത്സരം സംഘടിപ്പിച്ചു. മത്സരം സൃഷ്ടിപരവും സജീവ പങ്കാളിത്തം കൊണ്ടും വളരെ ശ്രദ്ധേയമായിരുന്നു. വിവിധ പ്രായത്തിലുള്ളവരെ ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ മത്സത്തിൽ നിരവധിപേർ പങ്കുകൊണ്ടു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.
കേരളത്തിന്റെ സമ്പന്നമായ സാംസ്കാരവും, പൈതൃകവും, ചരിത്രവും ഭാഷയും പ്രാദേശിക കലകളും നാടൻപാട്ടുകളും ഒത്തിണങ്ങിയ തനതായ ദൃശ്യ പൈതൃകങ്ങൾ വിളിച്ചോതിയ 30 – 60 സെക്കൻഡ് ദൈർഘ്യമുള്ള റീൽസാണ് കുട്ടികൾ തയ്യാറാക്കി സമർപ്പിച്ചത്. ന്യൂസ് 18 ക്രിയേറ്റീവ് ഡയറക്ടർ അഭിലാഷ്, സൗദി ഇലക്ട്രോണിക് അസിസ്റ്റന്റ് പ്രൊഫസർ ഡോ.നവ്യ വിനോദ്, വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫർ രജനി വിനോദ് എന്നിവർ വിധികർത്താക്കളായിരുന്നു.
സിദ്ധാർത്ഥ് അശോക് (ഒന്ന്), ഋഷികേശ് അരുൺ (രണ്ട്), തെഹ്സീബ് ഷാജഹാൻ(മൂന്ന്) എന്നിവർ സമർപ്പിച്ച റിലീസ് സമ്മാനത്തിനർഹമായി.
ട്രിപ വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ച് വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു. ട്രിപ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ പങ്കെടുത്തു. പുതിയ ആശയങ്ങൾക്ക് പ്രാമുഖ്യം നൽകി അതിൽ കുട്ടികൾക്ക് മികച്ച പരിശീലനം നൽകി വ്യത്യസ്തതയാർന്ന മത്സരങ്ങൾ വരും കാലങ്ങളിലും സംഘടിപ്പിക്കുമെന്നും ട്രിപ ബാലവേദി ഭാരവാഹികൾ അറിയിച്ചു.






