“ഹോട്ട് എഐ” റിലീസ് ചെയ്തു

ജിദ്ദ: നാസർ തിരുനിലത്ത് നിർമിക്കുകയും അലി അരീകത്ത് സംവിധാ ചെയ്യുകയും ചെയ്ത ഹോട്ട് എഐ എന്ന ഹൃസ്വചിത്രം ജിദ്ദയിൽ റിലീസ് ചെയ്തു. പ്രമുഖ മലയാള സിനിമ പ്രൊഡ്യൂസർ നൗഷാദ് അലനല്ലൂർ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത്കൊണ്ട് സിനിമ പ്രദർശ്നം നടത്തി. ഒരു ദിവസംകൊണ്ട് ഐ ഫോണിൽ മാത്രം ചിത്രീകരിച്ചു എന്ന പ്രത്യേകതയും സിനിമക്കുണ്ട്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

വിവര സങ്കേതികതയുടെ ഉത്തരാധുനിക കാലത്ത് ആർട്ടിഫിഷൽ ഇന്റലിജൻസി മനുഷ്യ ജീവിത സാഹചര്യങ്ങളിൽ ഇടപെടുകയും അത് എത്രത്തോളം ഭായനകമാണെന്നും സംവിധായകൻ കുറഞ്ഞ സമയം കൊണ്ട് കൃത്യമായി അക്കാര്യം ആവിശ്കരിച്ചു എന്ന് നൗഷാദ് അലനല്ലൂർ അഭിപ്രായപ്പെട്ടു. അലി സമൂഹിക പ്രതിബദ്ധതയുള്ള സിനിമാ പ്രവർത്തകനാണെന്ന് മുതിർന്ന പ്രത്രപ്രവർത്തകൻ മുസാഫിർ കൂട്ടിച്ചേർത്തു.

റജിയ വീരാൻ, അയ്യൂബ് മാസ്റ്റർ,സുബൈർ അലുവ, കിസ്മത്ത് മമ്പാട്, ഷിബു തിരുവനന്തപുരം, സലീന മുസാഫിർ, ഹംസ മദാരി, അബ്ദുല്ല മുക്കണ്ണി, സാദിഖലി തുവ്വൂർ, ജാഫറലി പലക്കോട്, ഉണ്ണി തെക്കേടത്, ഷബീബ് തേലത്ത്, ഷമ്രി

ഷബീബ്, നാസർ മമ്പുറം, ഹാരിസ് ഹസ്സൻ, ഗഫൂർ, വിരാൻ കുട്ടി, ജാവേദ് ജസ്സാർ, ബഷീർ പരുത്തികുന്നൻ, അനീസ് ബാബു എന്നിവർ ഫിലിം ചർച്ചയിൽ പങ്കെടുത്തു,

ജിദ്ദാ സിനിമ മേഖലയുടെ വിശാലത ഈ പ്രദർശനവും ചർച്ചയും മൻസിലാക്കി തരുന്നു, മുന്നോട്ട് നമുക്കൊന്നിച്ച് ഒരുപാട് സഞ്ചരിക്കാൻ കഴിയുമെന്നും സംവിധായകൻ അലി അരീകത്ത് മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഷാജു അത്താണിക്കൽ പരിപാടി നിയന്ത്രിച്ചു. ഷബീർ നന്ദി പറഞ്ഞു.