വൈബ് @ വേങ്ങര ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു

ജിദ്ദ: വേങ്ങര മണ്ഡലം ജിദ്ദ കെ എം സി സി കമ്മിറ്റി ജനുവരി 3 ന് ജിദ്ദയിലെ ഹറാസാത്ത് ഇസ്തിറാഹ അൽ ഗസയിൽ വെച്ച് സംഘടിപ്പിക്കുന്ന വില്ല ഇവന്റ് VIBE@VENGARA യുടെ ടൈറ്റിൽ പോസ്റ്റർ വേങ്ങര മണ്ഡലം മുസ്ലിം ലീഗ്
ജന:സെക്രട്ടറി പി.കെ. അലി അക്ബർ പ്രകാശനം ചെയ്തു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ഗ്രാമീണ തനിമയുയർത്തുന്ന മനോഹര കാഴ്ച്ചകളും കുട്ടികൾക്കും കുടുംബിനികൾക്കും അടക്കമുള്ളവർക്ക് പ്രത്യേക മത്സരങ്ങളും കലാ-കായിക പരിപാടികളും പ്രമുഖ കാലാകാരൻമാർ പങ്കെടുക്കുന്ന ഗാന വിരുന്നും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ട്ടൈറ്റിൽ പോസ്റ്റർ പ്രകാശന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ആക്ടിംങ്ങ് പ്രസിഡന്റ് റസാഖ് മാസ്റ്റർ, സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, വൈ: പ്രസിഡന്റ് എ.കെ.ബാവ വേങ്ങര, മലപ്പുറം ജില്ലാ കെഎംസിസി ജന: സെക്രട്ടറി നാണി മാസ്റ്റർ, പി. അലി ഊരകം, അഹമ്മദ് കരുവാടൻ, സലാഹുദ്ധീൻ വാളകുട, യൂനുസ് വേങ്ങര, നജ്മുദ്ധീൻ, നാസർ കാരാടൻ, ഇബ്രാഹീം മുക്കിൽ, അഷ്റഫ് ചുക്കൻ, ജലീൽ അടിവാരം, ജാബിർ സി.പി, സ്വാലിഹ് മാസ്റ്റർ, ഹംസ ഊരകം, അൻവർ, മൻസൂർ ഊരകം തുടങ്ങിയവർ തുടങ്ങിയവർ പങ്കെടുത്തു.
ഇ വി നാസർ അദ്ധ്യക്ഷത വഹിച്ചു. നാസർ മമ്പുറം സ്വാഗതവും, നൗഷാദലി പറപ്പൂർ നന്ദിയും പറഞ്ഞു.






