സൗദിയിൽ എഞ്ചിനീയറിംഗ് ജോലിയിലുള്ളവർക്കു പുതിയ ശമ്പള സ്കെയിൽ നിശ്ചയിക്കുന്നു

ജിദ്ദ: ആകർഷകമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സൗദിയിൽ എഞ്ചിനീയറിംഗ് ജോലികൾക്കു പുതിയ ശമ്പള സ്കെയിൽ നിശ്ചയിക്കുമെന്നു സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സർക്കാർ മേഖലയിലെ എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾക്കാണ് ആകർഷകവും ഉത്തേജകവുമായ തൊഴിൽ അന്തരീക്ഷത്തിനായി പുതിയ ശമ്പള സ്കെയിൽ സൃഷ്ടിക്കുക. എഞ്ചിനീയർമാരുടെ പ്രൊഫഷണൽ പ്രാക്ടീസ് നിലവാരം ഉയർത്തുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
സൗദി മന്ത്രിസഭാകൗൺസിൽ അംഗീകരിച്ച എഞ്ചിനീയറിംഗ് ജോലികൾക്കുള്ള പുതിയ ശമ്പള സ്കെയിൽ 2024 ഡിസംബർ 31 മുതൽ പ്രാബല്യത്തിൽ വരും. സൗദി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷൻ അനുസരിച്ച് എഞ്ചിനീയറിംഗ് ജോലികൾ ചെയ്യുന്ന സർക്കാർ വകുപ്പുകളിലെയും ഏജൻസികളിലെയും ജീവനർക്കാണ് ഇതിന്റെ ഫലം ലഭിക്കുക. സൗദി അറേബ്യയിൽനിന്നോ പുറത്തുള്ള അംഗീകൃത സർവ്വകലാശാലകളിൽ നിന്നോ എഞ്ചിനീയറിംഗിൽ പ്രത്യേക ബാച്ചിലേഴ്സ് ബിരുദം ഉള്ളവർക്കും പൊതു ജീവനക്കാരുടെ ശമ്പള സ്കെയിലിൻ്റെ പേറോളിലിരിക്കുന്നവർക്കും ഇത് ബാധകമാണ്.
എഞ്ചിനീയറിംഗ് പ്രൊഫഷനുകളും ശമ്പള സ്കെയിലും സംബന്ധിച്ച പുതിയ നിയന്ത്രണത്തിൽ എഞ്ചിനീയർമാരുടെ തൊഴിൽ പാതയെ ജനറൽ ജീവനക്കാരുടെ ശമ്പള സ്കെയിലിൽ നിന്ന് പ്രൊഫഷണൽ പാതയിലേക്ക് മാറ്റുന്നതിലൂടെ എഞ്ചിനീയറിംഗ് മേഖലയ്ക്ക് നിരവധി വികസന ഉണർവുണ്ടാക്കാൻ സാധിക്കും.
സൗദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്സിൻ്റെ പ്രൊഫഷണൽ അക്രഡിറ്റേഷൻ ലഭിക്കുന്നതിന് പുറമെ എൻജിനീയർ, അസോസിയേറ്റ് എഞ്ചിനീയർ, പ്രൊഫഷണൽ എഞ്ചിനീയർ, കൺസൾട്ടിംഗ് എഞ്ചിനീയർ തുടങ്ങിയ എഞ്ചിനീയറിംഗ് പ്രൊഫഷണൽ വിഭാഗങ്ങൾക്കനുസൃതമായാണ് തൊഴിലുകളുടെ സൗദി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷനനുസരിച്ചു പുതിയ ശമ്പള സ്കെയിലിൽ നിശ്ചയിക്കുക.






