2034 ലോകകപ്പ് ഫുട്ബാൾ: സൗദി അറേബ്യക്ക് ആശംസകള്‍ നേര്‍ന്ന് ദമാമിലെ കാല്‍പന്ത് പ്രേമികള്‍

ദമാം: 2034ലെ ഫുട്ബാൾ ലോകകപ്പ് വേദിയായി സൗദി അറേബ്യയെ ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ദമാമിലെ ഫുട്‌ബോള്‍ ആരാധകരിലും ആഹ്ലാദം. കാൽപന്ത് മഹാമേളക്ക്‌ പ്രവാസി കാൽപന്ത് പ്രേമികൾ ആശംസകൾ നേർന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒരു തകര്‍പ്പന്‍ ലോകകപ്പ് നല്‍കാനുള്ള സൗദി അറേബ്യയുടെ ശേഷിക്ക് പരിപാടി അഭിവാദ്യങ്ങൾ നേർന്നു. അൽ കോബാർ യുണൈറ്റഡ് ഫുട്‍ബോൾ ക്ലബിന്റെ പതിനേഴാം വാർഷികത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ച. ക്കുന്ന ഗാലപ്പ് യു എഫ് സി ചാമ്പ്യൻസ് കപ്പിന്റെ വേദിയായ തുക്ബ ക്ലബ് സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ദമാം ഇന്ത്യൻ ഫുട്‍ബോൾ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ദമാമിലെ കാൽപന്ത് കൂട്ടായ്മകളുടെ ഭാരവാഹികളും കളിക്കാരും പങ്കാളികളായി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

യു എഫ് സി പ്രസിഡന്റ് ഇക്‌ബാൽ ആനമങ്ങാടിന്‍റെ സാന്നിധ്യത്തിൽ ഡിഫ പ്രസിഡന്റ് ഷമീർ കൊടിയത്തൂർ കേക്ക് മുറിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു. ഡിഫ രക്ഷാധികാരികളായ വിൽഫ്രഡ് ആൻറ്‌റൂസ്, സകീർ വള്ളക്കടവ്, റഫീഖ് കൂട്ടിലങ്ങാടി, ആക്ടിംഗ് ജനറൽ സെക്രട്ടറി റഷീദ് ചേന്ദമംഗല്ലൂർ, ആസിഫ് മേലങ്ങാടി, സഫീർ മണലൊടി, ആഷി നെല്ലിക്കുന്ന്, ജുനൈദ് നീലേശ്വരം, ജൗഹർ കുനിയിൽ, ശാഫി പുളിയക്കോട്, ഷമീം കുനിയിൽ, നാസിക് വള്ളിക്കുന്ന്, സുബൈർ ഉദിനൂർ, റോണി ജോൺസി, ഹുസ്സൈൻ നിലമ്പൂർ, ജൗഹർ കുനിയിൽ, ഫതീൻ മങ്കട, രാജു കെ. ലൂക്കാസ്, ഫൈസൽ എടത്തനാട്ടുകര, ശരീഫ് മാണൂർ, ഫൈസൽ കാളികാവ്, മുഹമ്മദ് നിഷാദ്, റഹീം അലനല്ലൂർ, റഷീദ് മാനമാറി, നൗശാദ് മൂത്തേടം, നാസർ വെളിയത്ത് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. സ്റ്റേഡിയത്തിലെ കാണികള്‍ക്ക് ഡിഫയുടെ പായസ വിതരണവും നടത്തി. 25 ടൂർണമെൻറുകൾ തികയ്ക്കുന്ന 2034ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ചരിത്രദൗത്യമാണ് സൗദി അറേബ്യക്ക് കൈവന്നത്. റെക്കോർഡ് പോയിൻറുകളോടെ മുന്നിലെത്തിയ സൗദി അറേബ്യ ഇനി ലോകത്തിെൻറ ശ്രദ്ധാകേന്ദ്രമാവുമെന്ന് സ്റ്റേഡിയത്തിലെത്തിയ ഫുട്‍ബോൾ ആരാധകർ പറഞ്ഞു.

419/500 എന്ന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന യോഗ്യത സ്കോറോടെ 2034ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയെ തെരഞ്ഞെടുത്തതോടെ രാജ്യത്തെ സ്വദേശികൾക്കൊപ്പം പ്രവാസികളിലും ആഹ്ളാദവും അഭിമാനവും പ്രകടമായ ദിവസങ്ങളിലൂടെയാണ് രാജ്യം കടന്ന് പോയത്.