ജയ്മോൻ കല്ലൂരിന്‌ മാസ്സിന്റെ യാത്രയയപ്പ്

തബൂക്ക്: 29 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ടുകൊണ്ട് നാട്ടിലേക്ക് മടങ്ങുന്ന മാസ്സ് തബൂക്ക് മദീനാ യൂണിറ്റംഗവും തബൂക്കിലെ ജീവകാരുണ്യ കലാ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും ആയിരുന്ന ജയ്മോൻ കല്ലൂരിന് മാസ്സ് മദീന യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹ്യദ്യമായ യാത്രയയപ്പ് നൽകി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലമായി തബൂക്കിലെ പ്രവാസലോകത്തു സാമൂഹിക രംഗങ്ങളിൽ തന്റെതായ സാന്നിധ്യംകൊണ്ട് ശ്രദ്ദേയമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

സ്വദേശികളും വിവിധ സർക്കാർ മേഖലയിലെ ഉദ്യോഗസ്ഥരും അടക്കമുള്ള നിരവധിപേരുടെ സൗഹൃദ വലയം സൃഷ്ടിച്ചിരുന്ന അദ്ദേഹത്തിന്റെ ശ്രമഫലമായി നിരവധി പേർക്ക് തൊഴിൽ തേടുവാനും നിയമപ്രശ്നങ്ങളിലും കേസുകളിലും കുടുങ്ങിക്കിടിന്നിരുന്ന നിരവധി ആളുകൾക്ക് സ്വാന്തനമേകാനും കഴിഞ്ഞിട്ടുണ്ട്. കലാ രംഗത്തും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം തബൂക്കിലെ മലയാളി കൂട്ടായ്മകൾ നടത്തുന്ന വിവിധ ഇവന്റുകളിൽ ഗായക വേഷത്തിലും തിളങ്ങിയിരുന്നു.

എറണാകുളം കല്ലൂർ സ്വദേശിയായ അദ്ദേഹം കഴിഞ്ഞ ഇരുപത്തിയൊൻപത് വർഷമായി തബൂക്ക് സിവിൽ ഏവിയേഷൻ എയർപോർട്ടിൽ ജീവനക്കാരനായിരുന്നു. ഭാര്യ ജോളി തബൂക്ക് മിലിട്ടറി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ആയിരുന്നു. വിദ്യാർത്ഥികളായ ജീവൻ, ജെലിൻ എന്നിവരാണ് മക്കൾ.

ബിനു ജോർജ്ജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫൈസൽ നിലമേൽ, റഹീം ഭരതന്നൂർ, ഉബൈസ് മുസ്തഫ, ജോസ് സ്കറിയ, അബ്ദുൽ ഹഖ്, ജെറീഷ് ജോൺ, ബിനുമോൻ ബേബി, സെൻസൺ കുര്യാക്കോസ്, ജിജോ മാത്യു, അനീഷ് മാത്യു ഐസക്ക്, പീറ്റർ, ബൈജു, അനിൽ ബാബു, ജാബിർ, സതീഷ് തച്ചനാട്ടിൽ തുടങ്ങിയവർ സംസാരിച്ചു. മാസ്സിന്റെ ഉപഹാരം ഭാരവാഹികൾ അദ്ദേഹത്തിന് സമ്മാനിച്ചു. തുടർന്ന് അദ്ദേഹം നൽകിയ യാത്രയയപ്പിനു നന്ദി രേഖപ്പെടുത്തി.