ജിദ്ദ ചേംബർ ഓഫ് കോമേഴ്‌സ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെവി മുബാറക്കിനെ ആദരിച്ചു

ജിദ്ദ: ജിദ്ദ ചേംബർ ഓഫ് കോമേഴ്സിൽ ( ജ്വല്ലറി വിഭാഗം ) അംഗത്വം ലഭിച്ച വേങ്ങര വലിയോറ സ്വദേശി കെ വി മുബാറകിന് ജിദ്ദ വലിയോറ സൗഹൃദ വേദി ആദരിച്ചു. ജ്വല്ലറി ബിസിനസ് രംഗത്ത് പിതാവ് കെ വി ബാവ (മലകിയ്യ ജുവല്ലറി) യുടെ പാത പിന്തുടർന്ന് കൊണ്ട് ബിസിനസ് രംഗത്തേക്ക് വന്ന മുബാറക് സൗദി പ്രീമിയം ഇഖാമ ലഭിച്ച വ്യക്തിയാണ്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ചേംബർ ഓഫ് കോമേഴ്‌സ് അംഗത്വം ഇന്ത്യൻ ബിസിനസ്സ് സമൂഹത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കാൻ ശ്രമിക്കുമെന്ന് മുബാറക് മറുപടി പ്രസംഗത്തിൽ പറഞ്ഞു . ചടങ്ങിൽ പ്രസിഡണ്ട് റഷീദ് പറങ്ങോടത്ത് അധ്യക്ഷം വഹിച്ചു. പി .കുട്ടി മുഹമ്മദ് ,നാസർ വടക്കൻ , അലി ഇരുമ്പൻ തുടങ്ങിയവർ പ്രസംഗിച്ചു .മുബാറക് സ്വീകരണത്തിന് നന്ദി പറഞ്ഞു .ജരീർ ടിവി സ്വാഗതവും റഹീം മേക്കമണ്ണിൽ നന്ദിയും പറഞ്ഞു.

ജിദ്ദ ചേംബർ ഓഫ് കോമേഴ്‌സ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെവി മുബാറക്കിനെ വലിയോറ സൗഹൃദ വേദി പ്രസിഡണ്ട് റഷീദ് പറങ്ങോടത്ത് മെമെന്റോ നൽകി ആദരിക്കുന്നു .