യുനെസ്കോ ഐ.സി.എൽ.സിൽ കൈയ്യടി നേടി മലയാളി സംരഭകൻ

ജുബൈൽ: യുനെസ്കോയുടെ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ലേണിംഗ് സിറ്റീസ് (ഐ.സി.എൽ.സിൽ) കൈയ്യടി നേടി മലയാളി വ്യവസായ സംരഭകൻ. മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശി വി.പി.എസ് പൗൾട്രി വെഞ്ചേഴ്സ് ചെയർമാൻ വി.പി. സിയാസാണ് വ്യവസായിക രംഗത്ത് നവീന വീക്ഷണങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയനായത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
സൗദിയിലെ ജുബൈലിൽ ഡിസംബർ 3, 5 തിയ്യതികളിലാണ് ഇന്റർനാഷണൽ കോൺഫറൻസ് നടന്നത്. യുനെസ്കോയുടെ ഐ.സി.എൽ.സിൻ്റെ നഗര പഠനങ്ങളെക്കുറിച്ചുള്ള ആറാം അന്താരാഷ്ട്ര സമ്മേളനത്തിൽ സുസ്ഥിര കോഴി വളർത്തലിലെ അത്യാധുനിക സംരംഭങ്ങളെ പ്രതിനിധീകരിച്ചാണ് സിയാസ് പ്രബന്ധം അവതരിപ്പിച്ചത്.
യുനെസ്കോ പൈതൃക നഗരങ്ങളായി തിരഞ്ഞെടുത്ത പ്രദേശങ്ങളെ കുറിച്ചുള്ള പഠനത്തിനാണ് അന്താരാഷ്ട്ര സമ്മേളനം വിളിച്ചു ചേർത്തത്. സമ്മേളനം മുഹമ്മദ് ബിൻ സൽമാൻ ഉദ്ഘാടനം ചെയ്തു. നിലമ്പൂർ പൈതൃക ഗ്രാമത്തിൽ നിന്നുള്ള വ്യവസായിക പ്രതിനിധിയായി പങ്കെടുത്ത സിയാസ് പരിസ്ഥിതിക്ക് കോട്ടം തട്ടാതെ സുസ്ഥിരമായി കോഴി വളർത്തുന്ന രീതിയാണ് അവതരിപ്പിച്ചത്. ലളിതമായ രീതിയിലുള്ള കോഴി വളർത്തു രീതി സമ്മേളനത്തിൻ്റെ ശ്രദ്ധ പിടിച്ചു പറ്റി.
നൂതന കാർഷിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയും പരിസ്ഥിതി സൗഹൃദ രീതിയിൽ കൃഷി രീതി പ്രബന്ധത്തിൽ പ്രത്യേക പരാമർശ വിഷയമായി. കോഴി വളർത്തൽ മേഖലയിൽ മാലിന്യം കുറക്കുന്നതിനുള്ള പരിഹാരവും സിയാസ് വ്യക്തമാക്കി. കോഴിവളർത്തൽ മേഖല പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മാർഗവും സമ്മേളനത്തിലെ വ്യാവസായിക പ്രതിനിധിയായ വി.പി.സായാസ് മുന്നോട്ടു വെച്ചു.
ഇന്ത്യയിൽ നിന്ന് യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട നിലമ്പൂർ, തൃശൂർ നഗരങ്ങളെ പ്രതിനിധീകരിച്ച്
തൃശൂർ മേയർ എം.കെ വർഗീസ്, നിലമ്പൂർ ലേണിങ് സിറ്റി പ്രോഗ്രാം ഓഫീസറും ജെ.എസ്.എസ് ഡയറക്ടറുമായ വി.ഉമ്മർകോയ, കില രജിസ്ട്രാർ തോബി തോമസ്, തൃശൂർ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, തുടങ്ങിയവർ പങ്കെടുത്തു. പട്ടികയിൽ ഇടം നേടിയ ആന്ധ്ര സംസ്ഥാനത്തെ കേന്ദ്രീകരിച്ച് ആരും പങ്കെടുത്തിയിരുന്നില്ല.






