സൗദി അറേബ്യയിൽ വൻതോതിൽ വിപുലീകരണത്തിനൊരുങ്ങി സഫാഗ്രൂപ്പ്

ജിദ്ദ: സഫാഗ്രൂപിന്റെ സൗദിഅറേബ്യയിലേക്കുള്ള വിപുലീകരണ പ്രഖ്യാപനം നടന്നു. വോക്കോ ജിദ്ദാ ഗേറ്റ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സൗദി ജെം ആന്റ് ജ്വല്ലറി മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ നേതാക്കളും ഉദ്വോഗസ്ഥ പ്രമുഖരുമടങ്ങുന്ന പ്രൗഢവേദിയിലാണ് പ്രഖ്യാപനം നടന്നത്. സൗദി ജെം ആന്റ് ജ്വല്ലറി മേഖലയിലെ പ്രമുഖ ഗ്രൂപുകളും സംഘടനകളും സഫാഗ്രൂപുമായി വിവിധ തലങ്ങളിൽ സഹകരിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്.

‘സൗദി വിഷൻ 2030 ‘ യുമായി സഹകരിച്ച് മുന്നോട്ടുവെച്ചിട്ടുള്ള വിപുലമായ പദ്ധതികൾ ജെം ആന്റ് ജ്വല്ലറി മേഖലയ്ക്ക് വലിയ മുതൽകൂട്ടാകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. റീട്ടെയിൽ, ഹോൾസെയിൽ, മാനുഫാക്ചറിങ്ങ്, ഡിസൈനിങ്ങ്, റിസർച്ച്‌, എജ്യൂക്കേഷൻ എന്നീ തലങ്ങളിൽ വൈവിധ്യപൂർണമായ പ്രൊജക്ടുകളാണ് സഫാഗ്രൂപ് മുന്നോട്ടുവെച്ചിട്ടുള്ളത്. ജെം ആന്റ് ജ്വല്ലറി മേഖലയിലെ മൂന്നരപതിറ്റാണ്ടിന്റെ അനുഭവ പരിജ്ഞാനമുള്ള സഫാഗ്രൂപിനെ സംബന്ധിച്ചിടത്തോളം ഈ സഹകരണം അതിന്റെ ആഗോള വിപുലീകരണ പദ്ധതിക്ക് മുതൽകൂട്ടാകുമെന്ന് സഫാഗ്രൂപ് അധികൃതർ പറഞ്ഞു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

സഫാ’ ഗ്രൂപ്പ് ലോഗോ ഹാഷിദി ഗ്രൂപ്പ് ചെയർമാൻ ശൈഖ് ഫൈദി അൽ ഹാഷിദി നിർവ്വഹിച്ചു, സൗദി ബിസ്നസ്സ് പാർട്ടണർ ശൈഖ് അലി സ്വാലിഹ് ബാതർഫി അൽകിൻന്തിയുമായുള്ള കരാർ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് അബുസ്സലാമുമായി കൈമാറി.

ശൈഖ് അലി സ്വാലിഹ് ബാത്വർഫി (ശൈഖ് ഷാഗ വൈസ് ചെയർമാൻ) ശൈഖ് സാലിഹ് ബിൻ മഹ്ഫൂസ് അൽകിൽന്തി(ബിൻ മുഹ്ഫൂസ് ഗ്രൂപ്പ് ചെയർമാൻ), ഡോക്ടർ അബദുൽ ഗനി സായിഗ്(പ്രെഷ്യസ് മെറ്റൽ അസോസിയേഷൻ ചെയർമാൻ), സഫാ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് അബ്ദുസ്സലാം, ഇൻ്റർനാഷണൽ ഓഫറേഷൻ ഡയറക്ടർ അബ്ദുൽ കരീം കോൽതൊടി എന്നിവർ സംസാരിച്ചു.