കെഎംസിസി വേദിയിൽ ഒന്നിച്ച് അബ്ബാസലി ശിഹാബ് തങ്ങളും ഖലീൽ ബുഖാരി തങ്ങളും

തബൂക്ക് : ഐക്ക്യപ്പെടേണ്ടിടത്ത്‌ താമസമരുത് എന്നും,  സമൂഹത്തിന്റെ ഉന്നമനത്തിനായി എല്ലാവരും ചേർന്ന് പ്രവർത്തിക്കാൻ പ്രയത്നിക്കണമെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു.  കെഎംസിസി തബൂക്ക് സെൻട്രൽ കമ്മിറ്റി ഒരുക്കിയ സ്നേഹവിരുന്നിൽ സംസാരിക്കുകയായിരുന്നു സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ഫാസിസത്തിനെതിരെ ഒന്നിച്ച് നിന്ന് പൊരുതേണ്ട സമയം അതിക്രമിച്ചു. സമൂഹം ഭിന്നതകൾ മറന്ന് ഒന്നിച്ച് അതിനെ നേരിടണം. കെഎംസിസിയെ കുറിച്ച് പറഞ്ഞാൽ തീരാത്തമത്രയും സേവനങ്ങളാണ് ചെയ്യുന്നത്. ഇത്തരം വേദിയൊരുക്കിയതിൽ അതിയായ സന്തോഷമുണ്ടെന്നും സെയ്യിദ് ഖലീൽ ബുഖാരി തങ്ങളും വേദിയിൽ സംസാരിക്കവെ പറഞ്ഞു. ഇരുവരും ഒന്നിച്ചാണ് വേദി പങ്കിട്ടത്.

സിറാജ് കാഞ്ഞിരമുക്ക് അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് അഹമ്മദ് കബീർ അൽ ബുഖാരി തങ്ങൾ, ഷിഹാബുദ്ധീൻ ഫൈസി, മുഹമ്മദ്‌ കുട്ടി മുസ്ലിയാർ എന്നിവർ ആശംസ പ്രസംഗം നടത്തി. ഇരു തങ്ങന്മാർക്കും അലി വെട്ടത്തൂർ, സ്വാലിഹ് പട്ടിക്കാട് എന്നിവർ ചേർന്ന് കെഎംസിസിയുടെ സ്നേഹോപഹാരം സമർപ്പിച്ചു.

കുഞ്ഞാപ്പുഹാജി പൂകലത്തൂർ, അബ്ദുൽ ഗഫൂർ ഹാജി അരിമ്പ്ര, അബ്ദുറഹ്മാൻ ദാരിമി, ഒ.പി ലത്തീഫ്, അബൂക്കർ, ഷുഹൈബ് എന്നിവർ സംസാരിച്ചു. ഖാദർ ഇരിട്ടി, ഇസ്മായിൽ പുള്ളാട്ട്‌, ആഷിഖ്‌ ഹലീസ്‌, യാസർ അൽഅംരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഫസൽ എടപ്പറ്റ സ്വാഗതവും സക്കീർ മണ്ണാർമല നന്ദിയും പറഞ്ഞു.