കിഡ്‌നി രോഗികൾ തൊട്ടടുത്ത സംസ്ഥാനങ്ങളേക്കാൾ കൂടുതൽ കേരളത്തിൽ

ജിദ്ദ: കിഡ്‌നി രോഗികൾ കർണാടകയേയും തമിഴ് നാടിനേയും അപേക്ഷിച്ചു കേരളത്തിലാണ് കുടുതലെന്നും, കേരളത്തിൽ കിഡ്‌നി രോഗികൾ കൂടുവാൻ പ്രധാന കാരണം കുടിവെള്ള പ്രശ്നമെന്നും പ്രമുഖ സാമൂഹിക, രാഷ്ട്രീയ പ്രവർത്തകനും കൊണ്ടോട്ടി ഡയാലിസി സെന്റർ ചെയർമാനുമായ പി. എ. ജബ്ബാർ ഹാജി ജിദ്ദയിൽ പറഞ്ഞു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
കർണ്ണാടകയിൽ മൂവായിരത്തോളം ആളുകളെ പങ്കെടുപ്പിച്ചു പത്തു ക്യാമ്പ് സംഘടിപ്പിച്ചതിൽ രണ്ടോളം രോഗികളെ മാത്രമാണ് കണ്ടെത്തിയത്. തമിഴ് നാട്ടിൽ നാല് ക്യാമ്പ് നടത്തിയിട്ട് നാലു കേസുകൾ മാത്രമേ കണ്ടെത്തിയിട്ടുള്ളു. എന്നാൽ കേരളത്തിൽ ഒരു ക്യാമ്പിൽ നിന്നു മാത്രമായി ഇരുപത്തി ഒന്ന് രോഗികളെ വരെ കണ്ടെത്താനായിട്ടുണ്ടെന്നും കുടിവെള്ളത്തിൽ പ്രശ്നമാണ് കിഡ്‌നി രോഗികൾ കൂടാനുള്ള പ്രധാന കാരണമെന്നും പി. എ. ജബ്ബാർ ഹാജി ജിദ്ദയിൽ പറഞ്ഞു.
വെള്ളം പരിശോധിക്കാനുള്ള സംവിധാനം കൊണ്ടോട്ടി ഡയാലിസി സെന്ററിൽ ഉണ്ട്. വെള്ളം പരിശോധിക്കാൻ ആവശ്യപ്പെടുന്നവരുടെ സ്ഥലത്തു മൊബൈൽ സംവിധാനം ഉണ്ട്. എങ്ങിനെയാണ് വെള്ളം ശുദ്ധീകരിക്കേണ്ടത് എന്ന് അതാതു സൈറ്റിൽ എത്തി വിശദീകരിച്ചു നൽകാറുണ്ട്.






