പൊന്നാനി വെൽഫയർ കമ്മിറ്റി ദമ്മാം ചാപ്റ്റർ പാചക മത്സരം സംഘടിപ്പിച്ചു

ദമ്മാം: പൊന്നാനി വെൽഫയർ കമ്മിറ്റി(pwc) ദമ്മാം ചാപ്റ്ററിൻ്റെ 25ാം വാർഷികത്തോടനുബന്ധിച്ച് വനിതകൾക്കായി പാചക മത്സരം സംഘടിപ്പിച്ചു. പൊന്നാനിയുടെ തനത് പലഹാരമായ മുട്ടപ്പത്തിരി, പായസം എന്നീ രണ്ടു ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
പാചക മത്സരത്തിൽ മൊത്തം 23 പേർ പങ്കെടുത്തു. മത്സരത്തിൽ വിവിധ രുചിഭേദങ്ങളിൽ ഉണ്ടാക്കിയ വിഭവങ്ങൾ പ്രത്യേക രീതികളിൽ പ്രദർശിപ്പിച്ചത് സന്ദർശകർക്ക് വളരെയധികം കൗതുകമുണർത്തി. ഹംസക്കോയ, ബന നസീർ, ഷബ്ന അസീസ്, അർഷദ് അലി, ഹാരിസ് എന്നിവർ പായസ മത്സരത്തിന് വിധികർത്താക്കളായിരുന്നു. മുട്ടപ്പത്തിരി ഇന മത്സരത്തിന് സക്കീർ, ഫസൽ ജിഫ്രി, ജമീല നാസർ, അമാനുള്ള എന്നിവർ വിധികർത്താക്കളായിരുന്നു.
25ാം വാർഷികാഘോഷ കമ്മിറ്റി പ്രോഗ്രാം കൺവീനർ ഖാജ മാസ്റ്റർ, വനിതാ വിഭാഗം കൺവീനർ ഷമി സാദത്ത്, ജനറൽ സെക്രട്ടറി കെ.വി കബിർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. മത്സര വിജയികളെ ഡിസംബർ 13 ന് നടക്കുന്ന വാർഷികാഘോഷ ചടങ്ങിൽ പ്രഖ്യാപിക്കുമെന്ന് പൊന്നാനി വെൽഫയർ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.






