ഓട്ടിസം ബാധിച്ച കുട്ടികളെ സംരക്ഷിക്കുവനായി ശിഹാബ്‌ തങ്ങൾ എൻപവർമെൻറ് പാലിയേറ്റീവ് സോൺ (സ്റ്റെപ്സ്) എന്ന പേരിൽ പുതിയ പദ്ധതി 

ജിദ്ദ: മലപ്പുറം കൊണ്ടോട്ടിയിൽ 10 വർഷമായി പൂർണ്ണമായും സൗജന്യമായി പ്രവൃത്തിച്ചുവരുന്ന ‘കൊണ്ടോട്ടി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ഡയാലിസി സെന്ററിനു കീഴിൽ ശിഹാബ്‌ തങ്ങൾ എൻപവർമെൻറ് പാലിയേറ്റീവ് സോൺ (സ്റ്റെപ്സ്) എന്ന പേരിൽ ഒരു പുതിയ പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നതായി ഡയാലിസി സെന്റർ ചെയർമാൻ പി. എ. ജബ്ബാർ ഹാജി.  ഓട്ടിസം ബാധിച്ച കുട്ടികളെ സംരക്ഷിക്കുക എന്നതാണ് സ്റ്റെപ്‌സിന്റെ പ്രധാന ലക്ഷ്യം. കേരളത്തിലെ എട്ടോളം ഭാഗങ്ങളിൽ സന്ദർശനം നടത്തി പഠിച്ചതിന്റെ ഭാഗമായാണ് ‘സ്റ്റെപ്സ്’ വിഭാവനം ചെയ്തിട്ടുള്ളത്. അതോടൊപ്പം നാൽപതു കിടക്കകളോടുകൂടിയ ഒരു മൾട്ടി ഹോസ്പിറ്റലും ലക്ഷ്യമിടുന്നുണ്ട്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

2015 ൽ ഡയാലിസ് സെന്റർ തുടക്കമിട്ടപ്പോൾ ആറു ഡയാലിസ് മിഷ്യൻ ആയിരുന്നു ഉണ്ടായിരുന്നത്. ഇരുപത്തി ഒന്ന് രോഗികളുമായി ആരംഭിച്ച സ്ഥാപനത്തിൽ ഇന്ന് നാല്പത്തി മൂന്ന് മിഷ്യനും ഇരുനൂറ്റി അമ്പത്തി എട്ടു പേർക്ക് ഡയാലിസ് ചെയ്യുവാനുള്ള സൗകര്യത്തോടെ ഒരു വലിയ സംവിധാനമായി മാറിയിട്ടുണ്ട്. ഏകദേശം പത്തു വർഷത്തിനിടയിൽ ഒരുലക്ഷത്തി എഴുപത്തി ഒന്നായിരത്തി നാനൂറ് ഡയാലിസുകൾ ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ട്.

ഇത്തരം സംരംഭങ്ങൾ തുടങ്ങുവാൻ കെ എം സി സി അടക്കമുള്ള വിവിധ സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരുടെ സഹായങ്ങൾ ലഭ്യമായിട്ടുണ്ടെന്നു പി. എ. ജബ്ബാർ ഹാജി പറഞ്ഞു.

പൂർണ്ണമായും സൗജന്യമായാണ് നിർധനരായ രോഗികൾക്ക് ഡയാലിസിസ് നൽകി വരുന്നതു. ഇതിനകം 1 ,70,000 ത്തോളം ഡയാലിസിസുകൾ സൗജന്യമായി ചെയ്തുകൊടുക്കുവാൻ സാധിച്ചു. ഇനിയും അവസരത്തിനായി 460 ഓളം അപേക്ഷകൾ കാത്തുനിൽക്കുന്നുണ്ട്. 200 ലേറെ വരുന്ന രോഗികൾക്ക് സൗജന്യ ഭക്ഷണം വിതരണം ചെകിവരുന്നു. ഭിന്നശേഷിക്കാരായ കാഴ്ച പരിമിതരായവർക് സൈക്കിൾ അസംബ്ലിംഗ് യൂണിറ്റ് സ്ഥാപിച്ച് അവരുടെ നിത്യജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് സഹായകരമായി തൊഴിൽ നൽകുന്നുണ്ട്. സെന്ററിൽ കിഡ്നി രോഗം നേരത്തെ കണ്ടെത്തുന്ന പ്രതിരോധ പ്രവർത്തനത്തിനുമായി 2021 ആരംഭിച്ച മൊബൈൽ ലബോട്ടറി വളരെ വിജയകരമായി നടന്നുവരുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 470 ലേറെ വൃക്ക രോഗ നിർണയ ക്യാമ്പുകൾ സംഘടിപ്പിക്കാനും ബോധവൽക്കരണം നടത്താനും സാധിച്ചു. അതുവഴി 90,000 ത്തോളം പേരെ ടെസ്റ്റ് ചെയ്യുകയും 2500 ത്തോളം വൃക്ക രോഗികളെ കണ്ടെത്താനും തുടർന്ന് അവർക്ക് ആവശ്യമായ ബോധവൽക്കരണവും ചികിത്സയും നൽകിവരുന്നു. വൃക്ക രോഗമടക്കം പല രോഗങ്ങൾക്കും കാരണമാകുന്ന കുടിവെള്ള മാലിന്യം തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനും മൊബൈൽ വാട്ടർ അനാലിസിസ് ക്യാമ്പുകൾ നടന്നുവരുന്നു. ഇതുവഴി 4500 കിണറുകളിലെ വെള്ളം ടെസ്റ്റ് ചെയ്ത് നൽകുവാൻ സാധിച്ചു. വിവിധ സ്ഥലങ്ങളിൽ ക്യാമ്പുകൾ നടന്നുവരുന്നുണ്ട്. സെന്ററിൽ ആധുനിക ലബോറട്ടറി, ഫാർമസി, ഫിസിയോതെറാപ്പി തുടങ്ങിയവ പ്രവർത്തിച്ചു വരുന്നു. ഡയാലിസിസ് ടെക്നോളജി, മെഡിക്കൽ ലാബ് ടെക്നോളജി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകൾ പഠിക്കുന്നതിനായി 160ഓളം കുട്ടികൾ നിലവിലുണ്ട്. കോളേജ് ഡാറ്റ ഇൻസ്റ്റിറ്റ്യൂട്ട് (TISS) യൂണിവേഴ്സിറ്റി യുമായി സഹകരിച്ചാണ് ഇവ നടന്നു വരുന്നതെന്നും പി. എ. ജബ്ബാർ ഹാജി പറഞ്ഞു.

കൊണ്ടോട്ടി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ഡയാലിസി സെന്റർ അഡ്വൈസറി ബോർഡ് മെമ്പറും ഡയറക്ട്ടറുമായ ബാബു നഹ്‌ദി, ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെഎംസിസി ഭാരവാഹികളായ നൗഷാദ്, ലത്തീഫ് പൊന്നാട് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.