യാമ്പുവിൽ മരിച്ച കർണ്ണാടക സ്വദേശി അമിത് ഷെട്ടിയുടെ മൃതദേഹം നാട്ടിലേക്കയച്ചു

യാമ്പു: കർണ്ണാടക സംസ്ഥാനത്തെ മംഗലാപുരം കട്ടിപാലയിൽ സ്വദേശി അമിത് ഷെട്ടി (40)യുടെ മൃതദേഹം നാട്ടിലേക്കയച്ചു. താൽക്കാലിക ബിസിനസ്സ് വിസയിൽ വന്ന് ജുബെയിലിലൂള്ള ജസർ പെട്രോളിയം ഇൻഡസ്ട്രിയൽ സർവ്വീസ് കമ്പനിയുടെ, യാമ്പു പ്രൊജക്റ്റിലായിരുന്നു ജോലി. കഴിഞ്ഞ നംവബർ 19 ന് ചൊവ്വാഴ്ച്ച ജോലി സ്ഥലത്ത് വച്ചുണ്ടായ ഹൃദയാഘാതംമൂലം യാമ്പു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണമടയുകയായിരുന്നു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
കമ്പനി പ്രതിനിധികളായ സൗദി പൗരൻ അഖീൽ ബിൻ അബ്ദുൾ അസീസ് ബിൻ അബ്ദുള്ള അൽ അഖീൽ, സഹപ്രവർത്തകരായ നിഥിൻ റാവു, രാഹുൽ, ജിദ്ദ നവോദയ യാമ്പു ഏരിയ ജീവകാരുണ്യ കൺവീനർ സാക്കിർ ഏ.പി, ജോ. കൺവീനർ അബ്ദുൾ നാസ്സർ കടലായി, ഏരിയ സെക്രട്ടറി സിബിൽ പാവറട്ടി എന്നിവരാണ് മൃതദേഹം നാട്ടിലേക്കയക്കുന്നതിന്റെ രേഖകൾ ശരിയാക്കുവാൻ സഹായിച്ചത്.
സന്ദർശന, താൽക്കാലിക ബിസിനസ്സ് വിസകളിൽ ആദ്യമായി സൗദിയിൽ വരുമ്പോൾ വിമാന തവളത്തിൽ എന്റ്ട്രി ചെയ്യുന്ന രേഖകയിലുള്ള സാങ്കേതിക പിഴവു കാരണമാണ് മൃതദേഹം നാട്ടിലേക്കയക്കാൻ താമസം നേരിട്ടതു.
ജിദ്ദയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്കയച്ചത്. പരേതനായ ചന്ദ്രഹാസ ഷെട്ടിയുടെയും സരോജിനി ഷെട്ടിയുടെയും മകനാണ്. ഭാര്യ: ദിക്ഷ സുധാകർ ഷെട്ടി, മകൻ: ദ്രുവിക് ഷെട്ടി.






