കേരള എഞ്ചിനീയേഴ്‌സ് ഫോറം ജിദ്ദയുടെ കരിയർ ഗൈഡൻസ് പ്രോഗ്രാം ഡിസംബർ-6 ന്

ജിദ്ദ: എഞ്ചിനീയർമാരുടെ പ്രൊഫഷണൽ കൂട്ടായ്മയായ കേരള എഞ്ചിനീയഴ്സ് ഫോറം (കെ.ഇ.ഫ്.) ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വേണ്ടി “TERMINAL X-XII” എന്ന പേരിൽ സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് പ്രോഗ്രാം
ഡിസംബർ-6 വെള്ളിയാഴ്ച.  ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ ബോയ്സ് സെക്ഷൻ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. ഉച്ചക്ക് 3 മണിക്ക് തുടങ്ങുന്ന പ്രോഗ്രാമ്മിലേക്ക് 10,11,12 ക്ലാസ്സുകളിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായിരിക്കും പ്രവേശനം. കെ.ഇ.ഫ്. കമ്മ്യൂണിറ്റി സർവീസ് പ്രോഗ്രാമിന് കീഴിൽ നടക്കുന്ന പ്രോഗ്രാമ്മിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

മാറുന്ന ലോകത്തെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിനുള്ള വിജ്ഞാനപ്രദമായ ഒരു പ്രോഗ്രാമായിരിക്കുമെന്ന് സംഘാടകർ ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവിധ വ്യവസായ മേഖലകളിൽ നിന്നുള്ള പ്രൊഫഷണലുകളുമായി ആശയവിനിമയത്തിനും, നൂതന സാധ്യതകളെ കുറിച്ച് മനസ്സിലാക്കാനുള്ള സവിശേഷമായ അവസരമായാണ് പ്രോഗ്രാം അവതരിപ്പിക്കുന്നത്. ഹെൽത്ത് കെയർ, എഞ്ചിനീയറിംഗ്, ഫിനാൻസ്, സ്പോർട്സ് ആൻഡ് മീഡിയ, ലൊ ആൻഡ് ലീഗൽ, മാനേജ്‌മന്റ് തുടങ്ങിയ പത്തോളം മേഖലയിലെ വിദഗ്ധർ വിദ്യാത്ഥികളുമായി സംവദിക്കുന്നതാണ്. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ശ്രീ ഫഹദ് അഹ്‌മദ് ഖാന്‍ സൂരി ഉദ്ഘാടനം നിർവ്വഹിക്കും. എംബസ്സി സ്കൂൾ പ്രിൻസിപ്പൽ ഡോ.മുഹമ്മദ് ഇമ്രാൻ, സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി ചെയർപേഴ്സൺ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.

കേരള എഞ്ചിനീയേഴ്‌സ് ഫോറം ജിദ്ദ പ്രസിഡന്റ് സഫ്‌വാൻ പി.എം., വൈസ് പ്രസിഡന്റ് അൻസാർ, ജോയിന്റ് സെക്രട്ടറി ഹാരിസ്, ട്രഷറർ അബ്ദുൽ മജീദ്, കെ.ഇ.ഫ്. സ്ഥാപകാംഗം ഇക്ബാൽ പൊക്കുന്ന് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. പ്രോഗ്രാമിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്തു എൻട്രി-പാസ് കൈപ്പറ്റണം എന്ന് ഭാരവാഹികൾ അറിയിച്ചു. ബന്ധപ്പെടാനുള്ള നമ്പർ: ഷമീം: 0562067213, വിജീഷ: 0541567014.