നവോദയ മക്ക ഈസ്റ്റ് ഏരിയാ കൺവെൻഷൻ സമാപിച്ചു

ജിദ്ദ: ജിദ്ദ നവോദയ മുപ്പതാം കേന്ദ്ര കൺവെൻഷന് മുന്നോടിയായി നടന്നുവരുന്ന യൂനിറ്റ് കൺവെൻഷനുകൾക്ക് സമാപനം കുറിച്ച് മക്ക ഈസ്റ്റ് ഏരിയാ കൺവെൻഷൻ നടക്കുകയുണ്ടായി. നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം നിർവ്വഹിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

മക്കയിലെ പ്രവാസികളുടെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് കുട്ടികളുടെ വിദ്യാഭ്യാസം. ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി മക്കയിലോ സമീപ പ്രദേശങ്ങളിലോ ഒരു ഇന്ത്യൻ എംബസി സ്ക്കൂൾ അനുവദിച്ചു കിട്ടുന്നതിന് വേണ്ടി കേന്ദ്ര ഗർവർമെൻ്റ് തയ്യാറാകണമെന്നും, ഈ വിഷയം ഗവർമെൻ്റിൻ്റെ ശ്രദ്ധയിൽ പെടുത്താൻ കേരള ഗവർമെൻ്റും കേരളത്തിലെ മുഴുവൻ എം പിമാരും കേന്ദ്ര ഗവർമെൻ്റിൽ സമ്മർദ്ദം ചെലുത്തണമെന്നും, പ്രവാസി കുട്ടികളുടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സഹായിക്കണമെന്നും നവോദയ മക്ക ഈസ്റ്റ് ഏരിയാ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നവാരിയയിലെ സ്രാമ്പിക്കൽ ബഷീർ നഗറിൽ അൽ ഫുർസാൻ ഓഡിറ്റോറിയത്തിലാണ് മക്ക ഈസ്റ്റ് ഏരിയാ കൺവെൻഷൻ നടന്നത്. റഷീദ് ഒലവക്കോട് അദ്ധ്യക്ഷതവഹിച്ചു. ഉമ്മർ ഇരിട്ടി, ഷംസു തുറക്കൽ, പോക്കർ പാണ്ടിക്കാട് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഫ്രാൻസിസ് ചവറ പ്രവർത്തന റിപ്പോർട്ടും, കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് കിസ്മത്ത് മമ്പാട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയാ രക്ഷാധികാരി ഷിഹാബുദ്ദീൻ കോഴിക്കോട് ഏരിയാ കമ്മിറ്റി വിപുലീകരണ പാനൽ അവതരിപ്പിച്ചു.

കേന്ദ്ര ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര,കേന്ദ്ര ജീവകാരുണ്യം കൺവീനർ ജലീൽ ഉച്ചാരക്കടവ് എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു സംസാരിച്ചു. പുതിയ ഏരിയാ ഭാരവാഹികളായി ശിഹാബുദ്ധീൻ കോഴിക്കോട് (രക്ഷാധികാരി),റഷീദ് ഒലവക്കോട് ( പ്രസിഡണ്ട് ) സലാം കടുങ്ങല്ലൂർ, ഫൈസൽ കൊടുവള്ളി( വൈസ് പ്രസിഡണ്ട്മാർ) ബഷീർ നിലമ്പൂർ (സെക്രട്ടറി) ബുഷാർ ചെങ്ങമനാട്, നിസാം മുഹമ്മദ് ചവറ(ജോയന്റ് സെക്രട്ടറിമാർ ) ഫ്രാൻസിസ് ചവറ(ട്രഷറർ)ഷംസു തുറക്കൽ (ജീവകാരുണ്യം കൺവീനർ) സുഹൈൽ പെരിമ്പലം( യുവജനവേദി കൺവീനർ ) ഷാഹിദ ജലീൽ(കുടുംബവേദി കൺവീനർ)അബ്ദുസ്സലാം വിപി കിഴിശ്ശേരി, സിറാജ് മുസ്തഫ, പോക്കർ പാണ്ടിക്കാട്, മുജീബ് വേങ്ങര, സമദ് ഒറ്റപ്പാലം, നാസർ പട്ടാമ്പി, റഷീദ് മേലാറ്റൂർ, ഷാനവാസ് കോട്ടൂർ, റിയാസ് വയനാട്, ഷാനവാസ് തിരുവനന്തപുരം, ഷഫീക്ക് ചിറക്കൽ പടി എന്നിവർ ഏരി കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. കൺവെൻഷനിൽ ഷാഹിദ ജലീൽ സ്വാഗതവും, സുഹൈൽ പെരിമ്പലം നന്ദിയും പറഞ്ഞു.