അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റിന് സൗദി അറേബ്യ അംഗീകാരം നൽകി

റിയാദ്: അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റിന് ഇന്ന് സൗദി അറേബ്യ അംഗീകാരം നൽകി… 1,184 ബില്യണ്‍ റിയാലാണ് ബജറ്റിൽ വരവു പ്രതീക്ഷിക്കുന്നത്… 1,285 ബില്യണ്‍ റിയാല്‍ ചെലവും പ്രതീക്ഷിക്കുന്നു. 101 ബില്യണ്‍ റിയാല്‍ കമ്മിയും ബജറ്റിൽ കാണിച്ചിട്ടുണ്ട്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ബജറ്റിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. വികസനത്തിനും ക്ഷേമ പദ്ധതികള്‍ക്കും മുന്‍തൂക്കം നല്‍കികൊണ്ടുള്ളതാണ് ബജറ്റ്.
2025-ൽ രാജ്യത്തിൻ്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 4.6 ശതമാനമായി വളരുമെന്ന് ധനമന്ത്രാലയത്തിൻ്റെ ബജറ്റ് രേഖ പ്രവചിക്കുന്നു, ഇത് 2024 ൽ കണക്കാക്കിയ 0.8 ശതമാനത്തിൽ നിന്ന് ഗണ്യമായ വർദ്ധനവാണ് കാണിക്കുന്നത്.
വരവ് 1,184 ബില്യണ്‍ റിയാല്‍, ചെലവു 1,285 ബില്യണ്‍ റിയാല്‍ എന്നിങ്ങനെയുള്ള ബജറ്റിൽ 101 ബില്യണ്‍ റിയാല്‍ കമ്മിയാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇന്ന് ചേർന്ന മന്ത്രി സഭായോഗമാണ് ബജറ്റിന് അംഗീകാരം നൽകിയത്.
സാമ്പത്തിക അടിത്തറ വൈവിധ്യവത്കരിക്കുന്നതിനും വികസിപ്പിക്കുന്നതിനും രാജ്യത്തിൻ്റെ സാമ്പത്തിക നിലയുടെ ശക്തി വർദ്ധിപ്പിക്കുന്നതിനും ഞങ്ങൾ തുടർന്നും പ്രവർത്തിക്കും എന്ന് റിയാദിൽ പ്രതിവാര ക്യാബിനറ്റ് സെഷനിൽ അധ്യക്ഷത വഹിച്ചു കിരീടാവകാശി പറഞ്ഞു. സാമ്പത്തിക സ്ഥിരതയെ പിന്തുണയ്ക്കുന്നതിലും സമഗ്ര വികസനം കൈവരിക്കുന്നതിലും പൊതു നിക്ഷേപ ഫണ്ട്, ദേശീയ വികസന ഫണ്ട്, മറ്റ് വികസന ഫണ്ടുകൾ എന്നിവയുടെ സുപ്രധാന പങ്കിനെ കിരീടാവകാശി എടുത്തുപറഞ്ഞു.






