ഉപതെരഞ്ഞെടുപ്പുകളിലെ യു ഡി എഫ് വിജയം ആഘോഷിച്ച് ഹായിൽ കെ എം സി സി.

ഹായിൽ: വയനാടും, പാലക്കാടും നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ ഐതിഹാസികമായ വിജയം ഹായിൽ കെ എം സി സി പായസ വിതരണം നടത്തി ആഘോഷിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ബിജെപി എന്ന വർഗീയ ഫാസിസ്റ്റ് ശക്തികൾക്കും, മത വർഗീയ പ്രചരണങ്ങൾ അഴിച്ചുവിടുന്ന ഇടത് പ്രസ്ഥാനങ്ങൾക്കും എതിരെയുള്ള ജനാധിപത്യ വിശ്വാസികളുടെ കയ്യൊപ്പായിരുന്നു ഇന്നലത്തെ തെരഞ്ഞെടുപ്പ് ഫലം എന്ന് യോഗം വിലയിരുത്തി.
മെഗാ ഇവൻ്റ് സീസൺ 3 ൻ്റെ ഭാഗമായി കലാപരിപാടികളുടെ പരിശീലനത്തിന് നേതൃത്വം നൽകിയ സനിൻ മുഹമ്മദിന് സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം ജനറൽ സെക്രട്ടറി ബാപ്പു എസ്റ്റേറ്റ്മുക്ക് നൽകി.
ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻ്റ് ഫൈസൽ കൊല്ലം, ഹബീബ് മെഡിക്കൽ സെൻ്റർ എം.ഡി നിസാം, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സക്കരിയ ആയഞ്ചേരി, ഖാദർ കൊടുവള്ളി, നൗഷാദ് യു.കെ, ഹാരിസ് മച്ചക്കുളം, അഷ്കർ വടകര, സക്കരിയ പള്ളിപ്രം, വർക്കിങ് കമ്മിറ്റി അംഗങ്ങളായ എ.വി.സി ഇബ്രാഹീം, ഹമീദ് വയനാട്, സജീദ് പാനൂർ,ഹസീബ് തിരൂർക്കാട്, ഇസ്മായിൽ വടകര എന്നിവർ പങ്കെടുത്തു.






