പാലക്കാട് രാവിലെയും വൈകീട്ടും നല്ല പോളിംഗ്; പ്രതീക്ഷയോടെ സ്ഥാനാർത്ഥികൾ

♠ ആൻസി

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ വൈകുന്നേരം ആറുമണിയോടെ പോളിം​ഗ് അവസാനിച്ചു. ആറ് മണിക്ക് പോളിംഗ് അവസാനിച്ചെങ്കിലും ടോക്കൺ വാങ്ങി ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ടിംഗിന് അവസരമുണ്ടായിരുന്നു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ആദ്യ മണിക്കൂറിൽ ബൂത്തുകളിൽ നീണ്ട നിര ഉണ്ടായിരുന്നു. ഉച്ചയോടെ കുറഞ്ഞു. വൈകീട്ടോടെ പോളിങ് മെച്ചപ്പെട്ടു. പലയിടത്തും അവസാന സമയത്തു വോട്ടു ചെയ്യാനെത്തുന്നവരുടെ നീണ്ട നിരകാണാമായിരുന്നു.