നാഷനൽ പ്രവാസി സാഹിത്യോത്സവ്: കാമ്പസ് വിഭാഗത്തിൽ ജിദ്ദ നോർത്തും ജനറൽ വിഭാഗത്തിൽ ജിദ്ദ സിറ്റിയും ജേതാക്കൾ

ജിസാൻ: പതിനാലാമത് സൗദി വെസ്റ്റ് നാഷണൽ പ്രവാസി സാഹിത്യോത്സവിലെ ജേതാക്കളായി ജിദ്ദ സിറ്റി സോൺ. ജിസാനിലെ സബിയയിൽ നടന്ന സാഹിത്യോത്സവ് ഉദ്ഘാടന സംഗമത്തോടെയാണ് ആരംഭിച്ചത്. മക്ക, മദീന, ജിദ്ദ സിറ്റി, തായിഫ്, അൽബഹ, അസീർ, യാമ്പു, ജിദ്ദ നോർത്ത് സോണുകളും ആതിഥേയരായ ജിസാനുമാണ് സാഹിത്യോത്സവിൽ മാറ്റുരച്ചത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ജനറൽ വിഭാഗത്തിൽ 223 പോയിന്റ് നേടി ജിദ്ദ സിറ്റി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 215 പോയിന്റ് നേടി ആതിഥേയരായ ജിസാൻ, 122 പോയിന്റ് നേടി മക്ക എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കലാപ്രതിഭ യായി ജിസാൻ സോണിൽ അസ്‌ലം ശഹർഖാനും സർഗ പ്രതിഭകളായി മക്ക സോണിലെ റിസ്‌വാന കമാൽ, മുഹമ്മദ് ഷാഫി മലാവി എന്നിവരെയും തിരഞ്ഞെടുക്കപ്പെട്ടു.
വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രതിഭകൾ മത്സരിക്കുന്ന കാമ്പസ് വിഭാഗത്തിന്റെ പ്രത്യേക മത്സരങ്ങളിൽ ജിദ്ദ നോർത്ത് ഒന്നും മക്ക സോൺ രണ്ടും സ്ഥാനങ്ങൾ നേടി.
ഉദ്ഘാടന സമ്മേളനം സംഘാടക സമിതി ചെയർമാൻ ഹാരിസ് കല്ലായിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ്. സൗദി നാഷണൽ സെക്രട്ടറി സിറാജ് കുറ്റ്യാടി ഉത്ഘാ നം നിർവഹിച്ചു. രഹ്നാസ് കുറ്റ്യാടി, മാധ്യമ പ്രവർത്തകൻ ഇസ്മാഈൽ മാനു, താഹ കിണാശ്ശേരി തുടങ്ങിയവർ സംസാരിച്ചു. ആർ.എസ് .സി സൗദി വെസ്റ്റ് ജനറൽ സെക്രട്ടറി യാസിർ അലി ഓമച്ചപ്പുഴ സ്വാഗതവും അനസ് ജൗഹരി നന്ദിയും പറഞ്ഞു.
‘ദേശം താണ്ടിയ വാക്കും വരയും’ സാഹിത്യോത്സവ് പ്രമേയ സ്പെഷ്യൽ സപ്ലിമെന്റ് ഐ.സി.എഫ്. നാഷനൽ വെൽഫെയർ സെക്രട്ടറി മഹ്മൂദ് സഖാഫി അലി വടക്കാങ്ങരക്ക് നൽകി പ്രകാശനം ചെയ്തു. സിറാജ് മാട്ടിൽ സന്നിഹിതനായി.
ജൂനിയർ വിഭാഗത്തിന്റെ മദ്ഹ് ഗാന മത്സരത്തോട് കൂടി വേദിയിൽ കലാ പ്രകടനങ്ങൾക്ക് തുടക്കമായി. പതിനൊന്ന് വേദികളിലായി എഴുപത്തി ഒമ്പത് മത്സര ഇനങ്ങളാണ് നടന്നത്.
‘ദേശം താണ്ടിയ വാക്കും വരയും’ എന്ന പ്രമേയത്തിൽ സലീം പട്ടുവം(പ്രവാസം വാക്കുകളുടെ സഞ്ചാരം വഴക്കം), ആശിഖ് സഖാഫി(ദേശാതിരുകൾക്കപ്പുറത്ത് പ്രവാസി വരഞ്ഞിടുന്നത്) പ്രമേയ പ്രഭാഷണം നടത്തി.
സമാപന സമ്മേളനം ആർ.എസ്.സി. നാഷനൽ ചെയർമാൻ അഫ്സൽ സഖാഫിയുടെ അധ്യക്ഷതയിൽ എസ്.എസ്.എഫ്. ഇന്ത്യ സെക്രട്ടറി ഉബൈദുല്ല ഇബ്രാഹീം നൂറാനി ഉദ്ഘാടനം ചെയ്തു. മൻസൂർ ചുണ്ടമ്പറ്റ സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ, സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് ഹാരിസ് കല്ലായി(കെ.എം.സി.സി), സിറാജ് കുറ്റ്യാടി(ഐ.സി.എഫ്.) ഷാജി പുളിക്കത്താഴത്ത്(ഒ.ഐ.സി.സി.) ദേവൻ വെന്നിയൂർ(ജല), മജീദ് മാസ്റ്റർ(റിയാദ് ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ), ഖാലിദ് പട്ല, അബ്ദുല്ലക്കുട്ടി ചെട്ടിപ്പടി ആശംസകളറിയിച്ചു. ത്വൽഹത് കൊളത്തറ, മുജീബ് തുവ്വക്കാട്, ഉസ്മാ മറ്റത്തൂർ, സാദിഖ് ചാലിയാർ സന്നിഹിതരായി. ജനറൽ, കാമ്പസ് വിഭാഗങ്ങൾക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. സയ്യിദ് ശബീറലി തങ്ങൾ സ്വാഗതവും നിയാസ് കാക്കൂർ നന്ദിയും പറഞ്ഞു.
2025 ലെ പ്രവാസി നാഷണൽ സാഹിത്യോസവ് മക്കയിൽ നടക്കും. സാഹിത്യോത്സവ് പതാക മക്ക സോൺ ഭാരവാഹികൾ ഏറ്റു വാങ്ങി.






