യു എഫ് സി ഫുട്ബോള്‍ മേളക്ക് നഹ്ദ സ്റ്റേഡിയത്തിൽ ഉജ്ജ്വല തുടക്കം

അല്‍ കോബാര്‍: പ്രമുഖ പ്രവാസി ഫുട്ബോള്‍ ക്ലബ്ബായ അല്‍ കോബാര്‍ യുനൈറ്റഡ് എഫ് സി സംഘടിപ്പിക്കുന്ന ഗാലപ്പ് യു എഫ് സി ഫുട്ബോള്‍ മേളക്ക് അല്‍ കോബാര്‍ അൽ നഹ്ദ ക്ലബ് ഇന്‍റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ ഉജ്ജ്വല തുടക്കം. പ്രമുഖ ഇന്‍റര്‍ നാഷണല്‍ ഇന്ത്യൻ ഫുട്ബോള്‍ താരം അനസ് എടത്തൊടിക മുഖ്യാതിഥിയായ പങ്കെടുത്ത കിക്കോഫ് ചടങ്ങ് ദമാമിലെ പ്രവാസി ഫുട്ബോള്‍ മേളകളുടെ ചരിത്രത്തില്‍ പുത്തന്‍ അധ്യായം എഴുതി ചേര്‍ത്തു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
കഴിവുകളേറെയുണ്ടായിട്ടും നാട്ടില്‍ പരിഗണിക്കപ്പെടാതെ പോയ നിരവധി കളിക്കാര്‍ക്ക് ജീവിത വരുമാനത്തോടൊപ്പം കളി മൈതാനങ്ങളും സമ്മാനിക്കപ്പെടുന്ന ദമാമിലെ കാൽപന്ത് കൂട്ടായ്മകൾ തന്നെ അല്‍ഭുതപ്പെടുത്തുന്നതായി അനസ് എടത്തൊടിക പറഞ്ഞു. സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആയിരത്തോളം വരുന്ന കാണികളിലേക്ക് അനസ് എടത്തൊടിക പന്തുകൾ തട്ടി നൽകിയപ്പോൾ ഗാലറിയിൽ ആര്‍പ്പ് വിളികളും ആരവങ്ങളുമുയര്‍ന്നു. നേരെത്തെ സ്റ്റേഡിയത്തിലെത്തിയ അനസ് എടത്തൊടികയെ സ്വദേശി പ്രമുഖൻ അബ്ദുല്ല അല്‍ ഹാജ്രിയുടെ നേത്യത്വത്തില്‍ ക്ലബ് ഭാരവാഹികൾ ബൊക്കെ നല്‍കി സ്വീകരിച്ചു.
ഗാലപ്പ് സൗദി എം ഡി ഹകീം തെക്കില്‍, ജോര്‍ജ്ജ് ബിനോയ് കാലക്സ്, ഡിഫ പ്രസിഡന്റ് ഷമീർ കൊടിയത്തൂർ,വായില്‍ സെയിത്തര്‍, ബഖിത് അൽ സഹ്‌റാനി, കെ.പി.സമദ്, അനീഷ് അബൂബക്കര്‍ (അബിഫ്കോ), കെ പി ഹുസൈൻ, സലാം പി.ബി, ജോൺ കോശി, വിൽഫ്രഡ് ആൻറ്‌റൂസ്, റഫീഖ് കൂട്ടിലങ്ങാടി, സകീർ വള്ളക്കടവ്, മുഹമ്മദ് സത്താർ, ജുനൈദ് നീലേശ്വരം, ജാഫർ നാദാപുരം, ഷൗക്കത്ത് കാലിക്കറ്റ്, മിന്‍റു ഡേവിഡ്, അൻവർ റയാൻ, നൗശാദ് ഇരിക്കൂർ, ഷിബു ഉണ്ണി, ഗാലപ്പ് പ്രതിനിധികളായ സുബൈർ കണ്ണൂർ, ഇഖ്ബാൽ, സിറാജ്, റിയാസ്, ഹാരിസ്, അഷ്റഫ് തുടങ്ങിയവര്‍ ഉല്‍ഘാടന പരിപാടിയില്‍ പങ്കെടുത്തു. വിജയികൾക്ക് സമ്മാനിക്കുന്ന പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയുടെ ലോഞ്ചിങ് സ്റ്റേഡിയത്തിൽ വെച്ച് അനസ് എടത്തൊടിക നിർവ്വഹിച്ചു.
ഉദ്ഘാടന മത്സരത്തിൽ എഫ് സി ദമാം കെപ്‌വ എഫ് സിയുമായി മാറ്റുരച്ചു. എഫ് സി ദമ്മാമിന് വേണ്ടി റിയാസ് നേടിയ ഏക ഗോളിന് കെപ്‌വ എഫ് സിയെ എഫ്.സി ദമാം പരാജയപ്പെടുത്തി. റിയാസിനെ കളിയിലെ താരമായി തിരഞ്ഞെടുത്തു. രണ്ടാമത് നടന്ന മത്സരത്തിൽ ആർ.സി.എഫ്.സി ജുബൈലും ദല്ലാ എഫ്.സിയും തമ്മിൽ മാറ്റുരച്ചു. ഇരു ടീമുകളും ശക്തമായ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോളുകളൊന്നും നേടാനായില്ല. പെനാൽട്ടി ഷൂട്ട്ഔട്ടിൽ ദല്ലാ എഫ് സിക്ക് വിജയം സമ്മാനിച്ച ഗോൾ കീപ്പർ സുഹൈൽ കളിയിലെ മികച്ച താരമായി. മികച്ച കളിക്കാർക്കുള്ള ട്രോഫിയും സമ്മാനങ്ങളും സമീർ നാദപുരം, സൈനുദ്ദീൻ മൂർക്കനാട് , കെ.പി.സമദ്, അനീഷ് അബൂബക്കര്‍, യുസുഫ് ഷെയ്ഖ്, മുഹമ്മദ് സനൂപ്, ഷറഫുദ്ദീൻ, റിയാസ് ദുബായ്, അസ് ലം കണ്ണൂർ എന്നിവർ സമ്മാനിച്ചു. ടൂർണമെന്റ് കമ്മറ്റി ചെയർമാൻ ഇഖ്ബാൽ ആനമങ്ങാട്, രാജു കെ. ലൂക്കാസ്, ആശി നെല്ലിക്കുന്ന്, ഫൈസൽ എടത്തനാട്ടുകര, ശരീഫ് മാണൂർ, മുഹമ്മദ് നിഷാദ്, ഷബീർ ആക്കോട്, ഫൈസൽ കാളികാവ്, റഹീം അലനല്ലൂർ എന്നിവർ സംഘാടനത്തിന് നേത്യത്വം നൽകി.






