മക്ക ഈസ്റ്റ് ഏരിയയിലെ നവാരിയ യൂനിറ്റ് കുടുംബ സഹായ ഫണ്ട് കൈമാറി

ജിദ്ദ: ജിദ്ദ നവോദയ മക്ക ഈസ്റ്റ് ഏരിയയിലെ നവാരിയ യൂനിറ്റ് അംഗമായിരിക്കെ മരണപ്പെട്ട സ്രാമ്പിക്കൽ ബഷീറിൻ്റെ കുടുംബ സഹായധനം നാട്ടിൽ കൈമാറി.

മക്കയിൽ ഇലക്ട്രിക്‌ സാധനങ്ങൾ കടകളിൽ എത്തിക്കുന്ന ജോലിയായിരുന്നു. മലപ്പുറം ജില്ലയിലെ മഞ്ചേരി പുൽപറ്റ സ്വദേശിയാണ് സ്രാമ്പിക്കൽ ബഷീർ. കഴിഞ്ഞ റമദാനിൽ മക്കയിലെ നവാരിയയിൽ പള്ളിക്ക് സമീപം നടന്നുകൊണ്ടിരുന്ന ഇഫ്താർ സദസ്സിലേക്ക് കാർ ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ മരണപ്പെടുകയായിരുന്നു.
സഹായധനം നിലമ്പൂർ മുൻസിപ്പൽ ചെയർമാൻ മാട്ടുമ്മൽ സലീം ബഷീറിൻ്റെ സഹോദരൻ സ്രാമ്പിക്കൽ സുബൈറിന് കൈമാറി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ചടങ്ങിൽ നവോദയ മക്ക ഈസ്റ്റ് ഏരിയാ സെക്രട്ടറി ബഷീർ നിലമ്പൂർ, നവോദയ കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ഇക്ബാൽ പുലാമന്തോൾ, കെ വി മൊയ്തീൻ, മക്ക ഈസ്റ്റ് ഏരിയാ കമ്മിറ്റി അംഗങ്ങളായ വിപി അബ്ദുൽ സലാം, സമദ് ഒറ്റപ്പാലം, ബഷീർ കാവനൂർ(റിയാദ് കേളി) അബ്ദുറസാക്ക് മൈത്രി, CPIM മഞ്ചേരി ഏരിയാ കമ്മിറ്റി അംഗം മമ്മുട്ടി മാസ്റ്റർ, കേരള പ്രവാസിസംഘം മലപ്പുറം ജില്ലാ പ്രസിഡണ്ട് അഡ്വ: മൊയ്തീൻകുട്ടിഹാജി, എൽ സി അംഗം സലീം പുൽപറ്റ, എർണിക്കോട് ബ്രാഞ്ച് സെക്രട്ടറി അബ്ദുള്ള ഹാജി എന്നിവർ പങ്കെടുത്തു.

ഫോട്ടോ : നവോദയ കുടുംബ സഹായ ഫണ്ട് നിലമ്പൂർ മുൻസിപ്പൽ ചെയർമാൻ മാട്ടുമ്മൽ സലീം ബഷീറിൻ്റെ കുടുംബത്തിന് കൈമാറുന്നു.