നഫീസക്ക് നാട്ടിലേക്കുള്ള യാത്രയിൽ സഹായം നൽകി കെ എം സി സി

ഹായിൽ: സൗദിയിലെ ഹായിലിലെ നസിയ ഗ്രാമത്തിൽ വീട്ടു ജോലി ചെയ്തു വരികയായിരുന്ന മലയാളി സ്ത്രീ നാട്ടിലേക്കു പോകുവാൻ സഹായിച്ചു ഹായിൽ കെഎംസിസി. തൃശ്ശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ സ്വദേശിനിയായ കണ്ണാംകുളം നഫീസ വൃക്ക സംബന്ധമായ അസുഖം ബാധിച്ച് തുടർ ചികിത്സക്ക് നാട്ടിൽ പോകാൻ കഴിയാതെ പ്രയാസപ്പെടുകയായിരുന്നു. സ്പോൺസാറിൽ നിന്നും നാട്ടിലേക്കു പോകാനുള്ള സഹായം ലഭിക്കാതിരുന്നപ്പോൾ ഹായിൽ കെഎംസിസി നേതാക്കൾ ഇടപെട്ട് ടിക്കറ്റ് ഉൾപ്പെടെയുള്ള യാത്രാ രേഖകൾ നൽകി സഹായിച്ചു നാട്ടിലേക്ക് യാത്രപോകാനുള്ള സഹായം ഒരുക്കുകയായിരുന്നു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബാപ്പു എസ്റ്റേറ്റ് മുക്ക്, വെൽഫെയർ വിങ്ങ് നേതാക്കളായ ഫൈസൽ കൊല്ലം, സകരിയ്യ ആയഞ്ചേരി, അസ്‌കർ വടകര, ഖാദർ കൊടുവള്ളി, ഹബീബ് മെഡിക്കൽ എംഡി നിസാം പാറക്കോട്ട് തുടങ്ങിയവർ നഫീസയെ യാത്രഅയക്കുന്ന ചടങ്ങിൽ സംബന്ധിച്ചു.






